Wednesday 14 November 2012

ലോക പ്രമേഹ ദിനത്തില്‍ ഇതാ ഒരു സന്തോഷ വാര്‍ത്ത
www.facebook.com/mechamcodens
രണ്ട് രൂപയ്ക്ക് പ്രമേഹ പരിശോധന നടത്താന്‍ സഹായിക്കുന്ന ഗ്ലോക്കോമീറ്റര്‍ വികസിപ്പിച്ചെടുത്തു
പ്രമേഹം കണ്ടെത്താനുള്ള പരിശോധന ഏറെ ചെലവ് കുറഞ്ഞതും വളരെ വേഗത്തില്‍ ഫലം ലഭിക്കുന്നതും വളരെ കുറച്ച് മാത്രം രക്തം വേണ്ടി വരുന്നതുമായി മാറുകയാണ്. ഇനി മുതല്‍ പ്രമേഹം കണ്ടെത്താനുള്ള രക്തപരിശോധനയ്ക്ക് രണ്ട് രൂപയില്‍ താഴയേ ചെലവാവുകയുള്ളു. പ

രിശോധനയ്ക്ക് ഇപ്പോള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ 1000 മടങ്ങ് കുറഞ്ഞ അളവില്‍ രക്തം മതിയാകുമെന്നാണ് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇന്ത്യയിലെ ശാസ്ത്രജഞരാണ് ചെലവ് കുറഞ്ഞ രീതിയില്‍ പരിശോധന നടത്താന്‍ സഹായിക്കുന്ന ഗ്ലോക്കോമീറ്റര്‍ വികസിപ്പിച്ചെടുത്തത്. പിലാനിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആന്‍റ് സയന്‍സസിലെ ശാസ്ത്രജ്ഞരാണ് പരിശോധന നടത്താന്‍ പുതിയ ഗ്ലോക്കോമീറ്റര്‍ കണ്ടെത്തിയത്. ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഈ പരിശോധനാരീതി അംഗീകരിച്ചു. ഇന്ത്യയില്‍ പൂര്‍ണ്ണമായും നിര്‍മ്മിക്കുന്ന ഈ ഗ്ലോക്കോമീറ്റര്‍ ഡിസംബറില്‍ വിപണിയിലെത്താന്‍ തയ്യാറാകുമെന്നാണ് അറിയുന്നത്. ഇത് വിപണിയില്‍ എത്തിക്കുന്നതിന് മുന്‍പ് വിവിധ ലാബുകളിലായി ഒരു മാസത്തോളം ഇതിന്‍റെ ഗുണനിലവാരം അളക്കുന്ന പരിശോധനകള്‍ സര്‍ക്കാര്‍ നടത്തും. ഈ രീതിയില്‍ പരിശോധന നടത്താനും ഫലം ലഭിക്കാനും 10 സെക്കന്‍റ് മാത്രമേ എടുക്കുകയുള്ളു.
source :Amrita-Health News

No comments:

Post a Comment