Sunday 11 November 2012

തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരമാവര്‍മ്മയുടെ ജെന്മ ശതാബ്ടി




തിരുവിതാംകൂറിന്റെ അവസാന മഹാരാജാവായിരുന്ന ശ്രീ ചിത്തിര തിരുനാള്‍ ബാലരമാവര്‍മ്മയുടെ ജെന്മ ശതാബ്ടി

.ചരിത്രപ്രാധാന്യമുള്ള സാമൂഹിക പരിവർത്തനത്തിന്റെയും സാമ്പത്തിക പുരോഗതിയുടെയും ഊർജ്ജസ്വലമായ ഭരണപ്രക്രിയയുടെയും രാഷ്ട്രീയസമരങ്ങളുടെയും കാലത്താണ്‌ അദ്ദേഹം രാജ്യം ഭരിച്ചത്തിരുവിതാംകൂരിലെ അവസാനത്തെ മഹാരാജാവും തിരു-കൊച്ചിയിലെ ആദ്യത്തെയും അവസാനത്തെയും രാജപ്രമുഖനും ആയിരുന്നു. പന്ത്രണ്ടാം വയസിൽ അധികാരം ഏറ്റ ആളാ
ണ് ശ്രീബാലരാമവർമ. .

പദ്മനാഭ ക്ഷേത്ര സ്വത്തിന്റെ പേരില്‍ രാജാ കുടുംബങ്ങളെ അടക്കി ചീത്ത പറയുന്നവര്‍ ഓര്‍ക്കുക ,ഇന്നത്തെ രാഷ്ട്രിയ ഭരണത്തെക്കാള്‍ എത്ര മികച്ചതായിരുന്നു...ആ ഭരണം എന്നത്.രാജഭരണം ജനങ്ങള്‍ക്ക്‌ കൈ മാറിയ ഭാരതത്തിലെ മറ്റു രാജാ കുടുംബങ്ങള്‍ സ്വത്തും അവരുടെ കൈവശം വയ്കുക തന്നെയാനുചെയ്തത്...എന്നാല്‍ തിരുവിതാം കൂര്‍ മഹാരാജാവ് ക്ഷേത്രം മാത്രമേ വിട്ടുകൊടുക്കതിരുന്നോള്ളൂ .പക്ഷെ അത് കൈ അടക്കി വച്ചതും ഇല്ല...ഇന്ന് ഘോര ഘോരം പ്രസംഗിക്കുന്നവര്‍ ഓര്‍ക്കുക അന്ന് ക്ഷേത്രം മുഴുവന്‍ തങ്ങളുടെ അധികാരത്തി മാത്രമായിരിക്കണം എന്നാവശ്യപെട്ടിരുന്നെങ്കില്‍ അന്ന് അതും നടപ്പിലായേനെ,

.പുരോഗമനപരവും വിപ്ലവാത്മകവുമായ പല ഭരണ പരിഷ്കാരങ്ങളും മഹാരാജാവ് നടപ്പിൽ വരുത്തി. തിരുവിതാംകൂർ നിയമനിർമ്മാണ സഭയ്ക്ക് രൂപം നൽകി. തിരുവിതാംകൂർ സർവകലാശാല 1937-ല് സ്ഥാപിച്ചു. ഭൂപണയ ബാങ്ക് സ്ഥാപിച്ചതും അദ്ദേഹം തന്നെ.


വ്യവസായവൽക്കരണത്തിന് തുടക്കം കുറിച്ചത് ശ്രീബാലരാമവർമ തന്നെയായിരുന്നു. ട്രാവൻ‌കൂർ ടൈറ്റാനിയം പ്രോഡക്ട്സ്, എഫ്. എ. സി. ടി.തുടങ്ങിയ വ്യവസായശാലകൾ ആരംഭിക്കാൻ അദ്ദേഹമാണ് മുൻകൈയെടുത്തത്. കേരളത്തിലെ പള്ളിവാസൽ ജല വൈദ്യുത പദ്ധതിയും, റോഡ് ട്രാൻസ്പ്പോർട്ടും,ടെലിഫോൺ സർവീസുകൾ,തേക്കടി വന്യ മൃഗ സം‌രക്ഷണ കേന്ദ്രം എന്നിവയും അദ്ദേഹത്തിന്റെ നേട്ടങ്ങളിൽപ്പെട്ടതാണ്

എന്നാൽ ഏറ്റവും പ്രധാനപ്പെട്ടതും വിപ്ലകരവുമായ അദ്ദേഹത്തിന്റെ നേട്ടം 1936-ലെ ക്ഷേത്രപ്രവേശന വിളംബരമാണ്. താഴ്ന്ന ജാതികാർക്ക് ക്ഷേത്രങ്ങളിൽ പ്രവേസനം അനുവദിച്ചുകൊണ്ടുള്ള ആ വിളംബരം അദ്ദേഹത്തിന്റെ യശസ് ഇന്ത്യയൊട്ടാകെ പരത്തി. ഇന്ത്യയിലും വിദേശത്തും പ്രസിദ്ധിയുള്ള ശ്രീ ചിത്രതിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് സ്ഥാപിച്ചത് അദ്ദേഹമാണ്. ശ്രീബാലരാമവർമ മഹാരാജാവ് 1991 ജൂലൈ 19 ന് മരിച്ചു.
www.facebook.com/mechamcodens


No comments:

Post a Comment