Monday 31 March 2014

മറ്റൊരു വേനല്‍ അവധികൂടി ..........
നഷ്ടമായ  ബാല്യകാലത്തെ ...
എപ്പോഴും ഓര്‍മ്മിപ്പിക്കുന്ന അപ്പുപ്പന്‍ തടികള്‍...........
വേനൽക്കാലത്ത് അപ്പൂപ്പൻതാടി കായ ഉണങ്ങി താഴെ വീണ് പിളർന്ന്,
അതിനകത്ത് നിന്നും തൂവെള്ള നിറത്തിൽ
അതിമനോഹരങ്ങളായ അപ്പൂപ്പൻ താടി ആകാശത്തിലൂടെ ഒഴുകി നടക്കുന്നത്
കാണാത്തവർക്ക് വേണ്ടി.............
അതിനെ മുകളിലേക്ക് വീണ്ടും ഊതി പറപ്പിക്കാന്‍ കഴിയത്തവര്‍ക്കുവേണ്ടി..........
എല്ലാ കുഞ്ഞുങ്ങള്‍ക്കും നല്ലൊരു വേനല്‍ അവധി ആശംസിക്കുന്നു.

Sunday 30 March 2014

ഗൃഹാതുരത്വം

ഓര്‍മകള്‍ ഉണര്‍ത്തുന്ന ചില പഴയ പാട്ടുകളുടെ ഈണങ്ങള്‍ ഇന്നും മനസ്സിനെ പ്രായം തീര്‍ത്ത വത്മീകത്തിന്റെ കൂടുപൊളിച്ച് കനവിന്റെ നീലാകാശത്ത് പാറുന്ന പക്ഷികളാക്കാറുണ്ട്
ഒഎന്‍വി കുറുപ്പുസാറിന്റെ രചനയിൽ അനശ്വരനായ ദേവരാജന്‍ മാസ്റ്ററുടെ ഈണത്തില്‍ ഗന്ധര്‍വ്വശബ്ദവും ഭാവവും ,എല്ലാം കൂടി ചേര്‍ന്നപ്പോള്‍ പിറന്ന അസാധാരണ ഗാനം .....
www.fb.com/mechamcodens







അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

രാത്രിമഴ പെയ്തു തോര്‍ന്ന നേരം
രാത്രിമഴ പെയ്തു തോര്‍ന്ന നേരം
കുളിര്‍ കാറ്റിലിലച്ചാര്ത്തുലഞ്ഞ നേരം
ഇറ്റിറ്റു വീഴും നീര്‍ തുള്ളി തന്‍ സംഗീതം
ഹൃത്തന്ത്രികളില്‍ പടര്‍ന്ന നേരം
കാതരയായൊരു പക്ഷിയെന്‍ ജാലക-
വാതിലിന്‍ ചാരേ ചിലച്ച നേരം
വാതിലിന്‍ ചാരേ ചിലച്ച നേരം
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി

മുറ്റത്തു ഞാന്‍ നട്ട ചെമ്പകത്തയ്യിലെ
ആദ്യത്തെ മൊട്ടു വിരിഞ്ഞ നാളില്‍
സ്നിഗ്ദ്ധമാം ആരുടെയോ മുടിചാര്‍ത്തിലെന്‍
മുഗ്ദ്ധസങ്കല്‍പം തലോടി നില്‍ക്കേ
ഏതോ പുരാതന പ്രേമ കഥയിലെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഗീതികളെന്നില്‍ ചിറകടിക്കെ
ഒരു മാത്ര വെറുതെ നിനച്ചു പോയി
അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍
ഒരു മാത്ര വെറുതെ നിനച്ചു പോയി
ഒരു മാത്ര വെറുതെ നിനച്ചു പോയി
-----------------------------------------------------------------------------------------------------------------------------------------------------------------------------
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
ചന്ദനത്തില്‍ കടഞ്ഞെടുത്തൊരു സുന്ദരീ ശില്പം
മഞ്ഞുതുള്ളികള്‍ തഴുകിയൊഴുകും മധുരഹേമന്ദം
പ്രിയയോ കാമശിലയോ -
നീയൊരു പ്രണയഗീതകമോ

ഗാനമേ നിന്‍ രാഗഭാവം താമരത്തനുവായ്
ഇതളിട്ടുണരും താളലയങ്ങള്‍
ഈറന്‍ പൂന്തുകിലായ്
രതിയോ രാഗനദിയോ
നീ സുഖരംഗസോപാനമോ

ഓമനേ നിന്‍ മന്ദഹാസം പൂനിലാക്കുളിരായ്
കുങ്കുമമണിയും ലോലകപോലം സന്ധ്യാമലരിതളായ്
മധുവോ - പ്രേമനിധിയോ
നീ സുഖ സ്വര്‍‌ഗ്ഗവാസന്തമോ

















--------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------------

-
ചന്ദനമണിവാതില്‍ പാതിചാരി


ചന്ദനമണിവാതില്‍ പാതിചാരി.......ഏഴാച്ചേരിയുടെ രചനയ്ക്ക് രവീന്ദ്രൻ മാഷ് ഈണം പകർന്നു വേണുഗോപാൽ പാടിയ ഈ ഗാനം എങ്ങനെ മറക്കാനാണ് 

ചന്ദനമണിവാതില്‍ പാതിചാരി
ഹിന്ദോളം കണ്ണില്‍ തിരയിളക്കി
ശൃങ്കാര ചന്ദ്രികേ നീരാടി നീ നില്‍കേ
എന്തായിരുന്നൂ മനസ്സില്‍…..( ചന്ദനമണിവാതില്‍)

എന്നോടെന്തിനൊളിക്കുന്നു നീ സഖീ
എല്ലാം നമുക്കൊരുപോലെയല്ലേ (2)
അന്ത്യയാമത്തിലെ മഞ്ഞേറ്റുപൂക്കുമീ
സ്വര്‍ണ്ണമന്ദാരങ്ങള്‍ സാക്ഷിയല്ലേ ..(ചന്ദനമണിവാതില്‍)

നാണം പൂത്തുവിരിഞ്ഞ ലാവണ്യമേ
യാമിനി കാമസുഗന്ധിയല്ലേ..(2)
മായാമലരുകള്‍ തൊട്ടാല്‍ മലരുന്ന
മാദകമൌനങ്ങള്‍ നമ്മളല്ലേ....( ചന്ദനമണിവാതില്‍

http://www.youtube.com/watch?v=Dc49GNr4ZVo
 — 

______________________________________________________________________________________________
_____________________________


ഓരോ മനുഷ്യ മനസിലും ഗൃഹാതുരത്വം ഉണര്ത്തുന്ന വരികൾ



ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
എങ്കിലും എങ്ങനെ നീയറിഞ്ഞു
എന്റെ ചെമ്പനീര്‍ പൂക്കുന്നതായ് നിനക്കായ്
സുഗന്ധം പരത്തുന്നതായ് നിനക്കായ്
പറയൂ നീ പറയൂ
പറയൂ നീ പറയൂ
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്ക് നീട്ടിയില്ല
അകമേ നിറഞ്ഞ സ്നേഹമാം മാധുര്യം
ഒരു വാക്കിനാല്‍ തൊട്ടു ഞാന്‍ നല്‍കിയില്ല
നിറനീല രാവിലെ ഏകാന്തതയില്‍ നിന്‍
മിഴിയിലെ നനവൊപ്പി മായ്ച്ചതില്ല
എങ്കിലും നീയറിഞ്ഞു
എന്‍ നിനവെന്നും നിന്‍ നിനവറിയുന്നതായ്
നിന്നെ തഴുകുന്നതായ്
ഒരു ചെമ്പനീര്‍...
തനിയേ തെളിഞ്ഞ ഭാവമാം ശ്രീരാഗം
ഒരു മാത്ര നീയൊത്തു ഞാന്‍ മൂളിയില്ലാ
പുലര്‍മ‍ഞ്ഞു ‍പെയ്യുന്ന യാമത്തിലും നിന്‍
മൃദുമേനി ഒന്ന് തലോടിയില്ല
എങ്കിലും നീയറിഞ്ഞു
എന്‍ മനമെന്നും നിന്‍ മനമറിയുന്നതായ്
നിന്നെ പുണരുന്നതായ്
ഒരു ചെമ്പനീര്‍ പൂവിറുത്തു ഞാനോമലേ
ഒരുവേള നിന്‍ നേര്‍ക്കു നീട്ടിയില്ലാ..

http://www.youtube.com/watch?v=LakgHpQlzkw
 —
______________________________________________________________________________________________________________________________________________________
Mudippookkal vadiyalenthomane - Yesudas


തരംഗിണിയുടെ ആദ്യ ഓണപ്പാട്ടുകളിൽ ഒന്നാണ് ...എത്ര പേര് ഓര്ക്കുന്നുണ്ട് എന്നറിയില്ല.......മറന്നു പോയവര്ക്ക് ഓർക്കാനും ...പുതു തലമുറയ്ക്ക് പരിചയപ്പെടാനും ആയി......

മുടിപൂക്കള്‍ വാടിയാലെന്തോമനെ ..
നിന്‍റെ ചിരി പൂക്കള്‍ വാടരുതെന്നോമനെ ..!
മുഖമൊട്ടു തളര്‍ന്നാലെന്തോമനെ ...
നിന്‍റെ മനം മാത്രം മാഴ്കരുതെന്നോമനെ ...!
മുടിപൂക്കള്‍ വാടിയാലെന്തോമനെ ..
നിന്‍റെ ചിരി പൂക്കള്‍ വാടരുതെന്നോമനെ ..!

കങ്കണമുടഞാലെന്തോമനെ ...
നിന്‍റെ കൊഞ്ചലിന്‍ വള കിലുക്കം പോരുമേ ...!
കുണുങ്ങുന്ന കൊലുസെന്തിനോമനെ ......
നിന്റെ പരിഭവ കിണൂക്കങ്ങൾ പോരുമേ ....!
മുടിപൂക്കള്‍ വാടിയാലെന്തോമനെ ..
നിന്‍റെ ചിരി പൂക്കള്‍ വാടരുതെന്നോമനെ ..!

കനകത്തിനാഭരണമെന്തിനോമനെ .........
എന്റെ പ്രണയം നിന്നാഭരണമല്ലയോ ...!
നിലയ്ക്കാത്ത ധനമെന്തിനോമനെ ......
നിന്റെ മടിയിലെൻ കുഞ്ഞുങ്ങളില്ലയോ ....!

മുടിപൂക്കള്‍ വാടിയാലെന്തോമനെ ..
നിന്‍റെ ചിരി പൂക്കള്‍ വാടരുതെന്നോമനെ ..!
മുഖമൊട്ടു തളര്‍ന്നാലെന്തോമനെ ...
നിന്‍റെ മനം മാത്രം മാഴ്കരുതെന്നോമനെ ...!
മുടിപൂക്കള്‍ വാടിയാലെന്തോമനെ ..
നിന്‍റെ ചിരി പൂക്കള്‍ വാടരുതെന്നോമനെ ..!

https://www.youtube.com/watch?v=CbwbdvVoFxs
 —
Mudippookkal vadiyalenthomane - Yesudas


Mudippookkal vadiyalenthomane
ninte chiripookkal vadaruthennomane
mukhamottu thalarnnalenthomane
ninte manam mathram
mazhkaruthennomane
Mudipookkal vadiyalentomane
ninte chiripookkal vadaruthennomane

kankanam udanjalenthomane
ninte konjalin valakilkkum porume
kunungunna kolusenthinnomane
ninte paribhava kinukkangal porume

(mudipookkal vadiyaalentomane)

kanakathin bharamenthinnomane
ente pranayam ninnabharanamallayo
nilaykkatha dhanamenthinnomane
ninte madiyilen kanmanikalillayo

mudipookkal vadiyaalenthomane
ninte chiripookkal vadaruthennomane
mukha mottu thalarnnalenthomane
ninte manam mathram
mazhkaruthennomane
Mudipookkal vadiyaalentomane
ninte chiripookkal vadaruthennomane

________________________________________________________________________________________________________________________________________________________________----

മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു

ചിത്രം : രണ്ടാം‌ഭാവം
രചന : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : വിദ്യാസാഗര്
‍ആലാപനം : പി ജയചന്ദ്രന്‍, സുജാത

മറന്നിട്ടുമെന്തിനോ മനസ്സില്‍ തുളുമ്പുന്നു
മൌനാനുരാഗത്തിന്‍ ലോലഭാവം (മറന്നിട്ടും)

കൊഴിഞ്ഞിട്ടുമെന്തിനോ പൂക്കാന്‍ തുടങ്ങുന്നു
പുലര്‍മഞ്ഞുകാലത്തെ സ്നേഹതീരം (2)(മറന്നിട്ടുമെന്തിനോ)

നനനാന നാനനാ.......ഉം...ഉം...ഉം....

അറിയാതെ ഞാനെന്‍‌റെ പ്രണയത്തെ വീണ്ടും
നെഞ്ചോടൊതുക്കി കിടന്നിരുന്നു

കാലൊച്ചയില്ലാതെ വന്നു നീ മെല്ലെയെന്‍
കവിളോടുരുമ്മി കിതച്ചിരുന്നു

പാതിയും ചിമ്മാത്ത മിഴികളില്‍ നനവാര്‍ന്ന
ചുണ്ടിനാല്‍ ചുംബിച്ചിരുന്നിരുന്നു (2)

(മറന്നിട്ടുമെന്തിനോ)

അറിയാതെ നീയെന്‍‌റെ മനസ്സിലെ കാണാത്ത
കവിതകള്‍ മൂളി പഠിച്ചിരുന്നൂ

മുറുകാന്‍ തുടങ്ങുമെന്‍ വിറയാര്‍ന്ന വേളയി
ല്‍മാറോടമര്‍ത്തി കൊതിച്ചിരുന്നു

എന്തിനെന്നറിയില്ല ഞാനെന്‍‌റെ മുത്തിനെ
എത്രയോ സ്നേഹിച്ചിരുന്നിരുന്നു (2)

(മറന്നിട്ടുമെന്തിനോ

---------------------------------------------_________________________________________________________________________________

നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി



മനുഷ്യ മനസ്സുകളെ ഇത്രയും നന്നായി മനസിലാക്കിയ ഓ എൻ വി യുടെ വരികൾ

നീര്‍മിഴി പീലിയില്‍ നീര്‍മണി തുളുമ്പി
നീയെന്‍ അരികില്‍ നിന്നു
കണ്ണുനീര്‍ തുടയ്ക്കാതെ ഒന്നും പറയാതെ
നിന്നു ഞാനും ഒരന്യനെ പോല്‍
വെറും അന്യനെ പോല്‍..

ഉള്ളിലെ സ്നേഹ പ്രവാഹത്തില്‍ നിന്നൊരു
തുള്ളിയും വാക്കുകള്‍ പകര്‍ന്നീല്ല
മാനസ ഭാവങ്ങള്‍ മൌനത്തില്‍ ഒളിപ്പിച്ചു
മാനിനീ നാമിരുന്നു...

അജ്നാതനാം സഹയാത്രികന്‍ ഞാന്‍ നിന്റെ-
ഉള്‍പൂവിന്‍ തുടിപ്പുകള്‍ അറിയുന്നു
നാമറിയാതെ നാം കൈമാറിയില്ലെത്ര
മോഹങ്ങള്‍ നൊമ്പരങ്ങള്‍

http://www.youtube.com/watch?v=vJXtfnUNcwI




 പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍ന‍ിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
പാതിരാമഴ ഏതോ ഹംസഗീതം പാടി


കൂരിരുള്‍ ചിമിഴില്‍ ഞാനും മൗനവും മാത്രം
പിന്നില്‍ ഉലയും വ്യാമോഹ ജ്വാല ആളുകയായ്
*എന്റെ ലോകം - നീ മറന്നോ (2 )
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ
പാതിരാമഴ ഏതോ ഹംസഗീതം പാടി

ശൂന്യവേദികയില്‍ കണ്ടു നിന്‍ നിഴല്‍ ചന്തം
കരിയിലക്കരയായ് മാറി സ്നേഹ സാമ്രാജ്യം
*ഏകയായ് നീ - പോയതെവിടെ (2 )
*ഓര്‍മ്മ പോലും മാഞ്ഞു പോകുവത് എന്തേ

പാതിരാമഴ ഏതോ ഹംസഗീതം പാടി
വീണ പൂവിതളെങ്ങോ പിന്‍ന‍ിലാവില്‍ അലിഞ്ഞു
നീലവാര്‍മുകില്‍ ഓരം ചന്ദ്രഹൃദയം തേങ്ങി
ഉം . . . . . . . . . . . . . . . . . . . . . . . ..........

https://www.youtube.com/watch?v=xmgro24hzw8





ഏതോ ജന്മ കല്പനയിൽ ........
പൂവച്ചല്‍ ഖാദറിന്റെ രചനയിൽ ജോണ്‍സണ്‍ മാഷ് സംഗീതം നല്കി ഉണ്ണി മേനോന്‍ , വാണീ ജയറാം ചേർന്ന് പാടിയ പാളങ്ങൾ എന്ന ചിത്രത്തിലെ അനശ്വര ഗാനം
www.fb.com/mechamcodens
----------------------------------------




 ചിത്ര ശലഭമേ.. ചിത്ര ശലഭമേ..  അപ്സരസുകൾ തേടും ചിത്രശലഭമെ..

അത്രമേൽ സ്നേഹിച്ചതെന്തിനെന്നെ ... 

ഞാനൊരു പാവം കാട്ടുപൂവല്ലേ ഘനശ്യാമകാനനം കണിവെച്ച പൂവല്ലേ..



തരുലതാവൃന്ദമാടും ഇവിടെയെൻ കളിപ്പന്തൽ വരൂ വരൂ എന്നുനിന്നെ വിളിച്ചുവോ

ദലമർമ്മരങ്ങൾ പോലും മധുരമായാരോ മീട്ടും ജലതരംഗത്തിന്നോള ശ്രുതിപോലെ

തരളലളിതമതിലോലം  തനുതഴുകിപവനനുവേളൻ

മലർമിഴികളേ മധുമൊഴികളേ.. വരു തളികനിറയെയരിയൊരമൃതകളഭവുമായ്

എത്രയോ പൂവുകൾ ഹൃദയം നേദിച്ച ചിത്രശലഭമല്ലേ

നിനക്കെന്നെയിഷ്ടമെന്നെന്തിനോതി ... ഇഷ്ടമെന്നെന്തിനോതി



പുളകിതയാമിനി  സഖികൾ സാക്ഷിയായ് കളിയരങ്ങിതിലാടിത്തിമിർത്തു നാം

മുടിയുലഞ്ഞാടുമൊരു മുളങ്കാടു പോലെ , പീലി വിടർത്തിയമയിൽപോലെ നൃത്തമാടി ഞാൻ 

ഉയിരിലുണരുമൊരു ഗാനം, കളമുരളിചൊരിയുമൊരു നാദം

ശ്രുതിഭരിതമായ് കരൾകവരവേ ഒരു പ്രണയമധുരമദനലഹരിയതിലലിയേ

Tuesday 18 March 2014

ഓമനത്തിങ്കള്‍ക്കിടാവോ ...എന്നാ ഇരയിമ്മന്‍ തമ്പി യുടെ ഈ ഉറക്ക് പാട്ട് കേൾക്കാത്ത തലമുറ യാണ് ഇന്നത്തേത് ....അവര്ക്കായി ...ഇതാ 




ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
    കോമളത്താമരപ്പൂവോ
    പൂവില്‍ നിറഞ്ഞ മധുവോ - പരി-
    പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
    പുത്തന്‍ പവിഴക്കൊടിയോ - ചെറു-
    തത്തകള്‍ കൊഞ്ചും മൊഴിയോ
    ചാഞ്ചാടിയാടും മയിലോ - മൃദു-
    പഞ്ചമം പാടും കുയിലോ
    തുള്ളുമിളമാന്‍ കിടാവോ - ശോഭ
    കൊള്ളുന്നൊരന്നക്കൊടിയോ
    ഈശ്വരന്‍ തന്ന നിധിയോ - പര-
    മേശ്വരിയേന്തും കിളിയോ
    പാരിജാതത്തിന്‍ തളിരോ - എന്റെ
    ഭാഗ്യദ്രുമത്തിന്‍ ഫലമോ
    വാത്സല്യരത്നത്തെ വയ്പാന്‍ - മമ
    വാച്ചൊരു കാഞ്ചനച്ചെപ്പോ
    ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
    രുട്ടത്തു വെച്ച വിളക്കോ
    കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും
    കേടുവരാതുള്ള മുത്തോ
    ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള
    മാര്‍ത്താണ്ഡദേവപ്രഭയോ
    സൂക്തിയില്‍ കണ്ട പൊരുളോ - അതി-
    സൂക്ഷ്മമാം വീണാരവമോ
    വമ്പിച്ച സന്തോഷവല്ലി - തന്റെ
    കൊമ്പതില്‍ പൂത്ത പൂവല്ലി
    പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-
    ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
    കസ്തൂരി തന്റെ മണമോ - നല്ല
    സത്തുക്കള്‍ക്കുള്ള ഗുണമോ
    പൂമണമേറ്റൊരു കാറ്റോ - ഏറ്റം
    പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
    കാച്ചിക്കുറുക്കിയ പാലോ - നല്ല
    ഗന്ധമെഴും പനിനീരോ
    നന്മ വിളയും നിലമോ - ബഹു-
    ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
    ദാഹം കളയും ജലമോ - മാര്‍ഗ്ഗ-
    ഖേദം കളയും തണലോ
    വാടാത്ത മല്ലികപ്പൂവോ - ഞാനും
    തേടിവെച്ചുള്ള ധനമോ
    കണ്ണിന്നു നല്ല കണിയോ - മമ
    കൈവന്ന ചിന്താമണിയോ
    ലാവണ്യപുണ്യനദിയോ - ഉണ്ണി-
    ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
    ലക്ഷ്മീഭഗവതി തന്റെ - തിരു-
    നെറ്റിമേലിട്ട കുറിയോ
    എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-
    ലിങ്ങനെ വേഷം ധരിച്ചോ
    പദ്മനാഭന്‍ തന്‍ കൃപയോ - ഇനി
    ഭാഗ്യം വരുന്ന വഴിയോ

Sunday 16 March 2014

പക്ഷികൾ


നമ്മുടെ നഗര വത്കരണം നാട്ടിലെ സുപരിചിതമായിരുന്ന പല പക്ഷികളെയും നഷ്ടപ്പെടുത്തിയിരിക്കുന്നു .....അവയില ചിലതിനെ നിങ്ങള്ക്കായി പരിചയപ്പെടുത്തുന്നു




ഓലഞ്ഞാലി / Rufous Treepie




കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും ബർമ്മയിലും ലാവോസിലും തായ്‌ലാന്റിലും കണ്ടുവരാറുണ്ട്. കേരളത്തിൽ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയൻ, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി, കാറാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.

ഏകദേശം 18 ഇഞ്ചോളം വരും ഈ പക്ഷിയുടെ വലിപ്പം. ഇതിൽ വാലിനു മാത്രം ഏതാണ്ട്‌ 12 ഇഞ്ചോളം നീളം കാണും. മുകൾ ഭാഗത്തുള്ള രണ്ടു തൂവലുകൾക്കു മാത്രമേ ഇത്രയും നീളമുള്ളു. മറ്റു തൂവലുകൾ ക്രമേണ നീളം കുറഞ്ഞു വരുന്നു. ഇതിനാൽ ഇവ വാലു വിടർത്തുമ്പോൾ വാലിന് ഒരു ത്രികോണാകൃതിയാണുള്ളത്. തലയും കഴുത്തും മാറിടവും കറുപ്പു നിറം. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറം. ചിറകിനരികിൽ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിൻറെ തുമ്പും അടിഭാഗവും കറുപ്പ്, മുകൾഭാഗം വെള്ള.
ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. മറ്റു ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. ‘പൂക്രീൻ.. പൂക്രീൻ’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുൻപാണ് പ്രജനനകാലം. കുഞ്ഞുങ്ങളുടെ വാലിലെ കറുത്ത തൂവലുകളുടെ തുമ്പുകളിൽ വെളുത്ത പൊട്ടുകൾ കാണും.
എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാൽ കുളിക്കാൻ യാതൊരു മടിയുമില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളം കണ്ടാൽ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് മഴ നനഞ്ഞ് കുളിക്കുകയാണ് ചെയ്യുക

The Rufous Treepie (Dendrocitta vagabunda) is a treepie, native to the Indian Subcontinent and adjoining parts of Southeast Asia. It is a member of the Corvidae (crow) family. It is long tailed and has loud musical calls making it very conspicuous. It is found commonly in open scrub, agricultural areas, forests as well as urban gardens. Like other corvids it is very adaptable, omnivorous and opportunistic in feeding.

Tuesday 11 March 2014

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു



പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വർണ്ണച്ചിറകുമായ് പാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു 
പൂമ്പാറ്റയായിന്നു മാറി

നീരദശ്യാമള നീലനഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനിൽനിന്നുമൊരജ്ഞാത
ജീമൂതനിർജ്ജരി പോലെ
ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ
എന്നെ മറന്നു ഞാൻ പാടി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നാടൻ പാട്ടുകൾ

                                           കുട്ടനാടന്‍ പുഞ്ചയിലെ







കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....
               



                                                         ആലായാൽ തറ വേണം 



ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)
 
പള്ളിവാള്‌ ഭദ്രവട്ടകം 

പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി


നല്ലച്ഛന്‍ടെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ.(2)[പള്ളിവാള്‌].
ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും
മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2)

ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
അങ്ങനങ്ങനെ..(2)[പള്ളിവാള്‌]

നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്ത്‌ എന്നാണ്‌ അതിന്‍ടെ പേര്,
അങ്ങനങ്ങനെ..(2) [പള്ളിവാള്‌]

കണ്ണുകൊണ്‍ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
കണ്ണിന്‍ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ
നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
നാവിന്‍ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ
ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്തണെ..(3)
അങ്ങനങ്ങനെ…[പള്ളിവാള്‌](3



നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ





നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)

കാതിലാണേല്‍ തോടയില്ലാ കഴുത്തിലാണേല്‍ മാലയില്ലാ
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മാലയില്ലാ
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും









ആടുപാമ്പേ ആടാടുപാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ