Tuesday 11 March 2014

നാടൻ പാട്ടുകൾ

                                           കുട്ടനാടന്‍ പുഞ്ചയിലെ







കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....
               



                                                         ആലായാൽ തറ വേണം 



ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)
 
പള്ളിവാള്‌ ഭദ്രവട്ടകം 

പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി


നല്ലച്ഛന്‍ടെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ.(2)[പള്ളിവാള്‌].
ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും
മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2)

ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
അങ്ങനങ്ങനെ..(2)[പള്ളിവാള്‌]

നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്ത്‌ എന്നാണ്‌ അതിന്‍ടെ പേര്,
അങ്ങനങ്ങനെ..(2) [പള്ളിവാള്‌]

കണ്ണുകൊണ്‍ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
കണ്ണിന്‍ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ
നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
നാവിന്‍ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ
ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്തണെ..(3)
അങ്ങനങ്ങനെ…[പള്ളിവാള്‌](3



നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ





നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)

കാതിലാണേല്‍ തോടയില്ലാ കഴുത്തിലാണേല്‍ മാലയില്ലാ
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മാലയില്ലാ
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും









ആടുപാമ്പേ ആടാടുപാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ

No comments:

Post a Comment