Thursday 22 November 2012


യോഗ....2


ഭാരതത്തിന്‍റെ സംഭാവനയായ യോഗ ഇന്ന് ലോകമെങ്ങും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട് . ആരോഗ്യ സൌന്ദര്യ സംരക്ഷണത്തിന് യോഗ വളരെയേറെ പ്രയോജനപ്രദം ആണ്. കുബേര കുചേല പ്രായ ലിംഗ ജാതി മത ഭേദമന്യേ എല്ലാവരോടും ഇതു ശുപാര്‍ശ ചെയ്യുന്നു. മറ്റുള്ള കായികാഭ്യാസങ്ങളില്‍ നിന്ന് ഇതിനെ വ്യത്യസ്തമാക്കുന്നതിന്റെ ഘടകങ്ങള്‍ പലതാണ്. ഉപകരണങ്ങള്‍ വേണ്ട , പണച്ചെലവില്ല , സ്വന്തം വീട്ടില്‍ തന്നെ പരിശീലിക്കാം, തനിയെ ചെയ്യാം എന്നതെല്ലാം ഇതിന്‍റെ ഏറ്റവും വലിയ മേന്മയാണ് . ആദ്യമാദ്യം അല്പം വിഷമം തോന്നുമെങ്കില്‍ കൂടി ക്രമേണ ഇത് നിത്യജീവിതത്തില്‍ നമ്മുടെ നല്ല കൂട്ടുകാരനായിത്തീരും. നല്ല രീതിയില്‍ ക്രമമായി അഭ്യസിച്ചാല്‍ ഇതിന്‍റെ ഫലം നമ്മെ അമ്പരപ്പിക്കും . നടുവേദന, കൈകാല്‍ തരിപ്പ്, ഉറക്കമെഴുന്നേല്‍ക്കാനുള്ള മടി, ഉന്മേഷമില്ലായ്മ , തലകറക്കം, ചടുലതക്കുറവ്, ലൈംഗികപ്രശ്നങ്ങള്‍, കുടവയര്‍ തുടങ്ങിയവയ്ക്ക് ഇത് സിദ്ധൌഷധം ആണ് .
ആഴ്ചയില്‍ അഞ്ചു ദിവസം അരമണിക്കൂറെങ്കിലും ചെലവഴിക്കാന്‍ തയ്യാറാണോ? എങ്കില്‍ വളരെ പ്രധാനപ്പെട്ട ചില 'ആസനങ്ങള്‍' നിങ്ങള്‍ക്ക്‌ പരിചയപ്പെടുത്താം. ഇതിലെ മുഴുവന്‍ രീതികളും പിന്തുടരാന്‍ കഴിഞ്ഞു എന്ന് വരില്ല ചെറിയ ആസങ്ങളില്‍ നിന്ന് തുടങ്ങി സാവധാനം വലിയവയിലേക്ക് നീങ്ങുന്നതാണ് നല്ലത്. യോഗയുടെ ഗുണഫലങ്ങള്‍ പലതാണ്. അതില്‍ ചിലത് മാത്രം ഇവിടെ പ്രതിപാദിക്കാം.
- ശരീരത്തിലെ കൊഴുപ്പ് കുറയുന്നു
- ആത്മവിശ്വാസം വര്‍ധിക്കുന്നു.
- ബുദ്ധിവികാസവും ചിന്താശക്തിയും വര്‍ധിക്കുന്നു.
- ശരീര സൌന്ദര്യവും യുവത്വവും നിലനിര്‍ത്തുന്നു.
- രോഗങ്ങള്‍ ഇല്ലാതാക്കുന്നു.
- ഏകാഗ്രത ലഭിക്കുന്നു, ടെന്‍ഷന്‍ കുറയുന്നു. ഓര്‍മ്മ ശക്തി കൂടുന്നു.
-ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്തുന്നു.
- ഉന്മേഷവും ചുറുചുറുക്കും വര്‍ധിക്കുന്നു.
- രക്ത ചംക്രമണം കൂടുന്നു.
- വ്യക്തിത്വ വികാസം ലഭിക്കുന്നു
നിബന്ധനകള്‍:
- ശുദ്ധവായു ലഭിക്കുന്ന വൃത്തിയുള്ള സ്ഥലമായിരിക്കണം യോഗയ്ക്ക് വേണ്ടി തെരഞ്ഞെടുക്കുന്നത്.
- വെറും തറ ആകാതെ , അല്പം മൃദുവായ പായയിലോ ഷീറ്റിലോ കാര്‍പെറ്റിലോ വച്ചായിരിക്കണം യോഗ ചെയ്യേണ്ടത്.
- ലളിതം, മധ്യമം, വിഷമം എന്നീ രൂപത്തിലായിരിക്കണം ആസനങ്ങള്‍ ചെയ്യേണ്ടത്. ആദ്യമേ വിഷമാസനങ്ങള്‍ പാടില്ല എന്ന് ചുരുക്കം.
- യോഗയുടെ കൂടെ മറ്റു അഭ്യാസങ്ങള്‍ (ജിംനേഷ്യം , കരാട്ടെ...മുതലായവ) ചെയ്യാന്‍ പാടില്ല. സമയം മാറ്റി ചെയ്യാവുന്നതാണ്.
- വയര്‍ നിറഞ്ഞിരിക്കുമ്പോള്‍ ഒരിക്കലും യോഗ ചെയ്യരുത്. ഒഴിഞ്ഞ വയറാണ് ഏറ്റവും നല്ലത്.
- തിടുക്കം പാടില്ല. സാവധാനം ശ്രദ്ധയോടെ ക്ഷമയോടെ ചെയ്യുക.
- യോഗ ചെയ്യുമ്പോള്‍ പതിവായി തന്നെ ചെയ്യുക (രോഗം, ഗര്‍ഭം, ആര്‍ത്തവം എന്നീ അവസ്ഥയില്‍ ഒഴിവാക്കാവുന്നതാണ്).
- മദ്യപാനം, പുകവലി മുതലായവ ഉപയോഗിക്കുന്നവര്‍ക്ക് പൂര്‍ണ്ണഫലപ്രാപ്തി ലഭിക്കില്ല.
- ചുരുങ്ങിയത് ദിനേന അരമണിക്കൂര്‍ എങ്കിലും ചെയ്യുക.
- അധികം ഇറുക്കമുള്ള വസ്ത്രങ്ങള്‍ ഒഴിവാക്കുക. പുരുഷന്മാര്‍ക്ക് ബര്മുടയോ (ഉള്ളില്‍ ലങ്കൊട്ടിയോ ജെട്ടിയോ നിര്‍ബന്ധം) ധരിക്കുക. സ്ത്രീകള്‍ അയഞ്ഞ ചുരിദാറോ മറ്റോ ധരിച്ചിരിക്കണം .
- പ്രാര്‍ഥനയോടെ ദിവസവും യോഗ ആരംഭിക്കുന്നത് മാനസിക ഉത്തേജനത്തിന് ഉത്തമമാണ്.
- ദിവസവും ആദ്യപടിയായി 'ശ്വസനക്രിയ' (warmup) വളരെ ഉത്തമമാണ്. ശ്വാസകോശത്തിന്റെ ശക്തിവര്‍ധിപ്പിച്ച് യോഗാസനങ്ങള്‍ ചെയ്യാനുള്ള താല്പര്യവും ഉന്മേഷവും ഇത് അധികരിപ്പിക്കുന്നു.
ശ്വസനക്രിയ ചെയ്യുന്ന രീതി:
കാലുകള്‍ ഒന്നര അടിയോളം അകറ്റിനിന്ന് കൈകള്‍ തൂക്കിയിട്ട് നിവര്‍ന്നുനില്‍ക്കുക. ദീര്‍ഘശ്വാസം ഉള്ളിലേക്കെടുത്ത്കൊണ്ട് കൈകള്‍ ചെവികള്‍ക്കടുപ്പിച്ചു നേരെ മേലെക്കുയര്‍ത്തുക. കുറച്ചു സമയത്തിനു ശേഷം ശ്വാസം പുറത്തേക്കു വിട്ടുകൊണ്ട്തന്നെ കൈകള്‍ സാവധാനം താഴേക്ക്‌ കൊണ്ട് വരിക. ഇങ്ങനെ പത്തു പ്രാവശ്യം ആവര്‍ത്തിക്കുക.
നാളെ യോഗയുടെ തയ്യാറെടുപ്പുകളും ...എന്ന് പറയുന്പോള്‍ ശരീരത്തിനെ യോഗയ്ക് സജ്ജമാകാം
കഴിഞ്ഞ ഭാഗം ലെഭിക്കാന്‍....http://www.blogger.com/blogger.g?blogID=5119907425080718111#editor/target=post;postID=6757561379311273545
അടുത്ത ഭാഗം ...ഇവിടെ


Benifits
These movements are very useful to beginners, who want to start doing yoga but don't have any experience of yoga or any other exercise.

There are several joints in our body, which needs lubrication and movements. The food we consume supplies the lubrication and Yoga and other activities provide the movements. In our regular life some of these joints are overused and some are rarely used which may create problems at later stage in your life. To help these joints maintain their healthy condition Basic Movements are necessary also they are useful to prepare your body to take up Yoga.


As your body relaxes all your muscles also relax except those muscles, which are used in the movements, so one can easily concentrate on the movement / particular muscle (effort).

Aged and persons having diseases also can do these movements without much strain.

Prerequisites for Yoga

1} Below 12 years of age Yoga postures should not be practiced for long duration and asanas are to be maintained for very short duration.

2} Every day you should practice Yoga for at least 30 to 45 minutes to get maximum results.

3} The best suited time to practice is early morning hours, but it can be practiced in the afternoon after following food restrictions.

4} Food restrictions - stomach should be empty while practicing, that is you should consume solid food 3.5 hours before practicing and liquid 1 hour before.

5} Place should be spacious, clean, airy, bright and away from disturbances.

6} Yoga should not be practiced on bare floor but keep mat or carpet below.

7} Clothes should be comfortable, loose, clean. Undergarments are necessary.

8} Yoga prefers vegetarian diet. But avoid spicy and hot diet as much as possible.

9} Women should not practice Yoga during Pregnancy and menstruation.

10} One should have faith in Yoga and what he is doing.

No comments:

Post a Comment