Sunday 21 October 2012

എ അയ്യപ്പന്‍-രണ്ടാം ചരമ വാര്‍ഷികം.





എ അയ്യപ്പന്‍-രണ്ടാം ചരമ വാര്‍ഷികം.
നേര്‍ത്തതും എന്നാല്‍ വളരെ നോവുന്നതുമാണ്‌ അയ്യപ്പന്റെ കവിതകള്‍. ഹൃദയത്തിനേറ്റഒരുമുള്ളുപോലെ അത്‌ നമ്മുടെ ബോധമണ്ഡലങ്ങളില്‍പോലും നീറ്റലുണ്ടാക്കുന്നു.
അയ്യപ്പന്‍ ചോര എന്നെഴുതുമ്പോള്‍ ചിലപ്പോള്‍ സ്കൂള്‍ കുട്ടിയുടെ ബാഗില്‍ കാണുന്ന വെറും ചുവന്ന കളര്‍ക്കട്ടയായും, മറ്റൊരിക്കല്‍ പുസ്തകത്താളില്‍ അബദ്ധത്തില്‍ ഇറ്റിവീണ അല്‍പം ചുവന്ന മഷിയായും, പലപ്പോഴുമത്‌ പോരാളിയുടെ നെഞ്ചില്‍

തറച്ച അമ്പില്‍ നിന്ന് ചീറ്റിത്തെറിക്കുന്ന കട്ടച്ചോരയായും നമ്മള്‍ കാണേണ്ടിവരുന്നു.
"അലഞ്ഞെഴുതുന്നവന്റെ ജീവിത രചന അയ്യപ്പന്‍ തുടരുകതന്നെയയിരുന്നു . ഉടഞ്ഞ സ്ലേറ്റിലെ ഭൂപടം പോലെ ജീവിതം ചേര്‍ത്തുവെയ്ക്കുകയാണ്‌. ഏത്‌ ശിലയിലും ശില്‍പമുണ്ടാക്കുന്ന ഉള്ളുണര്‍വ്വോടെ എരിയുന്ന നെഞ്ചിനും വയറിനും വാക്കിന്റെ അന്നമുണ്ടാക്കിക്കൊടുക്കുന്നു. അടിവയര്‍ തുപ്പിയെറിഞ്ഞ അനാഥത്വത്തിന്‌ അയ്യപ്പന്റെ ദാനമാണ്‌ കവിത.
"
മദ്യപനായ അയ്യപ്പനെയല്ല നമ്മള്‍ വായിച്ചെടുക്കുന്നത്‌. കവിതയുടെ കൊടുവാള്‍ കൊണ്ട്‌ അധികാരത്തിലിരിക്കുന്ന ആശാന്മാരുടെ കാല്‍വെണ്ണ വെട്ടിയെടുക്കുന്ന വിപ്ലവകവിയെയാണ്‌.
ഉപേക്ഷിതന്റെ, നിസ്വന്റെ ആ വരദാനത്തില്‍ ചിരിയുടെയും കണ്ണീരിന്റെയും കലക്കമുണ്ട്‌. സ്വന്തം കപടതയുടെ മുഖാവരണം വലിച്ചുകീറുന്നതിലൂടെ നമ്മുടെ ചുറ്റുപാടും നിറഞ്ഞ കപടഭക്തിയുടെ പേജ്‌ മറിക്കുകയാണ്‌ അയ്യപ്പന്‍ '
ഈ രണ്ടാം ചരമ വാര്‍ഷികത്തില്‍ അദ്ദേഹത്തെ സ്മരിക്കാം..

No comments:

Post a Comment