Saturday 20 October 2012

പ്രമേഹ നിയന്ത്രണത്തിന് യോഗ


പ്രമേഹ നിയന്ത്രണത്തിന് യോഗ

പ്രമേഹ നിയന്ത്രണത്തിന് യോഗ



തിരക്കു പിടിച്ചതും ഫാസ്റ്റ് ഫ‍ുഡിന്റെയും ഈ ലോകത്ത് പ്രമേഹമെന്നത് സര്‍വസാധാരണമായ ഒരു രോഗമായിരിക്കുന്നു.ഇത് വന്നാല്‍ പിന്നെ സദാസമയവും ശ്രദ്ധയോടെയുള്ള പരിചരണം ആവശ്യവുമാണ്. പ്രമേഹം കടുത്തു കഴിഞ്ഞാല്‍ അത് ചിലപ്പോള്‍ മരണത്തിനു വരെ കാരണമായേക്കാം. എന്നാല്‍ ഈ പ്രമേഹത്തെ നിയന്ത്രിക്കാനുളള മാര്‍ഗ്ഗമാണ് യോഗ. യോഗ പ്രമേഹത്തിനു മരുന്നല്ല. പക്ഷേ പ്രമേഹ നിയന്ത്രണത്തിന് അനിവാര്യമായ ജീവിതചര്യാ നിയന്ത്രണത്തിനൊപ്പം യോഗ പരിശീലിച്ചാല്‍ പ്രമേഹം പൂര്‍ണമായും നിയന്ത്രിച്ചു നിര്‍ത്താം. യോഗ ചികിത്സ പ്രമേഹം ഉള്‍പ്പെടെയുള്ള പല രോഗങ്ങള്‍ക്കും ഫല പ്രദമാണെന്ന് ആധുനിക പഠനങ്ങളും വ്യക്തമാക്കുന്നു. പ്രമേഹത്തിനുള്ള ഒരു ചികിത്സാവിധിയായി യോഗയെ സമീപിക്കുമ്പോള്‍ ആദ്യം മനസിലാക്കേണ്ട കാര്യം ആസനങ്ങള്‍ മാത്രമല്ല യോഗ ചികിത്സയി ല്‍ ഉള്ളത് എന്നാണ്. ആറു തലങ്ങളുള്ള ഒരു യോഗാചര്യയാണു പ്രമേഹനിയന്ത്രണത്തിനു വേണ്ടത്. പാന്‍ക്രിയാസിനെ ഉത്തേജിപ്പിക്കുന്നതിനൊപ്പം ശരീരം ഗ്ലൂക്കോസിനെ ഉപയോഗപ്പെടുത്തുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കാനും കഴിയുന്നതിലൂടെയാണു പ്രമേഹ നിയന്ത്രണം സാധ്യമാകുന്നത്. ശ്വസനവ്യായാമം, ശരീരം അയയുന്നതിനുള്ള ശിഥിലീകരണ വ്യായാമങ്ങള്‍, ആസനങ്ങള്‍, പ്രാണായാമങ്ങള്‍, ധ്യാനം, ക്രിയകള്‍ എന്നിവയാണു ചികിത്സയുടെ ഭാഗമായി അനുഷ്ഠിക്കേണ്ടത്. ശ്വസനവ്യായാമങ്ങള്‍ പ്രമേഹത്തിനുള്ള യോഗ ചികിത്സ ആരംഭിക്കുന്നത് എട്ടുവിധത്തിലുള്ള ശ്വസന വ്യായാമങ്ങളിലൂടെയാണ്. മുയല്‍ ശ്വസനം (റാബിറ്റ് ബ്രീതിങ്ങ്), ടൈഗര്‍ സ്‌ട്രെച്ച് ബ്രീതിങ്ങ്, നവാസന ശ്വസനം എന്നിവയാണ് അവയില്‍ പ്രധാനം. വജ്രാസനത്തില്‍ ഇരുന്ന ശേഷം മുന്നോട്ടു കുനിഞ്ഞു കൈപ്പത്തിമുതല്‍ കൈമുട്ടു വരെ തറയില്‍ അമര്‍ത്തിവെയ്ക്കുകയും തല ഉയര്‍ത്തി വെയ്ക്കുകയും വേണം. നാക്ക് ചുണ്ടിനും പല്ലിനും ഇടയ്ക്കായി വെച്ച് മുയലിനെപ്പോലെ വേഗത്തില്‍ വായിലൂടെ ഹ്രസ്വശ്വാസമെടുക്കുന്നതാണ് റാബിറ്റ് ബ്രീതിങ്ങ്. ഇതിലൂടെ പാന്‍ക്രിയാസിസ് ഉത്തേജനവും വിശ്രമവും ഒരു പോലെ ലഭ്യമാകുന്നു. നവാസനശ്വസനം : നിലത്ത് കമിഴ്ന്നു കിടന്നു ശ്വാസമെടുത്തു കൊണ്ട് അരയ്ക്കു താഴോട്ടുള്ള ഭാഗവും വയറിനു മുകളിലുള്ള ഭാഗവും തറയില്‍ നിന്നും ഉയര്‍ത്തുക. ശ്വാസംവിട്ടു കൊണ്ടു താഴ്ത്തുകയും ചെയ്യുന്നതാണു നവാസന ശ്വസനം. ഇതും പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കാന്‍ സഹായിക്കും. ഇവ ഏതാനും തവണ ആവര്‍ത്തിച്ചു ശ്വസന വ്യായാമം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ശിഥിലീകരണ വ്യായാമങ്ങള്‍ ആരംഭിക്കാം. ശിഥിലീകരണ വ്യായാമങ്ങള്‍ പ്രമേഹത്തിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ആസനങ്ങള്‍ ചെയ്തു തുടങ്ങുന്നതിനായി ശരീരത്തെ പാകപ്പെടുത്തുകയാണ് ഇതിലൂടെ
ചെയ്യുന്നത്. ഈ വ്യായാമങ്ങളിലൂടെ ശരീരത്തിന്റെ ഗ്ലൂക്കോസ് ആഗിരണം ചെയ്യാനുള്ള ശേഷിയും മെച്ചപ്പെടും. ഒരു സ്ഥലത്തു നിന്നു കൊണ്ടു മുന്നോട്ടും പിന്നോട്ടും ഓടുന്ന തുള്‍പ്പെടെയുള്ള ജോഗിങ്ങ്, മുന്നോട്ടും പിന്നോട്ടുമുള്ള വളയല്‍ പാദങ്ങള്‍ തറയില്‍ ഉറപ്പിച്ചുകൊണ്ടുള്ള തിരിയല്‍ ത്രികോണാസനം, ധനുരാസനം, പവന മുക്താസനക്രിയ, സൂര്യനമസ്കാരം, അതിവേഗ വിശ്രാന്തി മുതലായവയാണ് ഇതില്‍ ഉള്‍പ്പെടുന്നത്. ഇവയിലൂടെ ശരീരം പാകപ്പെട്ടു കഴിഞ്ഞാല്‍ അടുത്ത ഘട്ടത്തിലേയ്ക്കു കടക്കാം. ആസനങ്ങളും പ്രാണായാമങ്ങളും 17 തരം ആസനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ പരിവൃത ത്രികോണാസനം, വക്രാസനം, അര്‍ത്ഥ മത്സ്യേന്ദ്രാസനം, ഉസ്ത്രാസനം, മയൂരാസനം, ഭൂജംഗാസനം, ധനുരാസനം, സര്‍വാംഗാസനം, മത്സ്യാസനം, ഉദ്യാനബന്ധ, അഗ്നി സാരക്രിയ എന്നിവയാണ്. ഓരോ രോഗിയുടേയും ശാരീരിക അവസ്ഥ അതായത് ബി പി, നടുവേദന മുതലായവയ്ക്കനുസരിച്ച് ആസനങ്ങളിലും മാറ്റം വരുത്തേണ്ടി വരും. ആസനങ്ങള്‍ അഗാധവിശ്രാന്തി നടത്തി അവസാനിപ്പിക്കാം. ആസനങ്ങ ള്‍ ചെയ്തു കഴിഞ്ഞാല്‍ പ്രാണായാമത്തിലേയ്ക്കു കടക്കാം. മൂന്നുതരം പ്രാണായാമങ്ങളാണു വേണ്ടത്. നാഡീശുദ്ധീ, ശീതീകരണ പ്രാണായാമങ്ങള്‍, ഭ്രമരി പ്രാണായാമം എന്നിവയാണവ. ഇവ ചെയ്യുന്നതിനു മുമ്പു കപാലഭാതിക്രിയയും, വിഭംഗപ്രാണായാമവും ചെയ്യണം. വജ്രാസനത്തില്‍ ഇരുന്നശേഷം സാധാര ണനിലയില്‍ ശ്വാസമെടുത്ത് അതിവേഗത്തില്‍ ശ്വാ സം പുറന്തള്ളുന്ന രീതിയാണു കപാലഭാതി. തുടക്ക ത്തില്‍ മിനിറ്റില്‍ 10 മുതല്‍ 20 തവണവരെ വീതം ശ്വാസോച്ഛ്വാസം ചെയ്തു ക്രമേണ അറുപതുവരെ യാക്കി ഉയര്‍ത്തണം. ഒരു മിനിറ്റു നേരം ചെയ്താല്‍ മതിയാകും. ഇതു ചെയ്യുന്ന സമയം മുഴുവനും നടു നിവര്‍ന്നു തന്നെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുകയും വേണം. ഏതു പ്രാണായാമം ചെയ്യുമ്പോഴും നട്ടെല്ലും കഴു ത്തും നിവര്‍ന്നു തന്നെയിരിക്കണം. നാഡീശുദ്ധി പ്രാ ണായാമത്തിലൂടെ ശരീരത്തിനു സന്തുലിതാവസ്ഥ കൈവരാന്‍ സഹായിക്കും. അതു രോഗങ്ങളെ അകറ്റാനും സഹായിക്കും. ധ്യാനം പ്രധാനം നാദാനുസന്താന ധ്യാനമാണു പ്രധാനമായും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വജ്രാസനത്തില്‍ ഇരുന്ന ശേഷമാണ് ഇവ അനുഷ്ഠിക്കേണ്ടത്. കണ്ണുകള്‍ അടച്ചു ശരീരത്തിനു മുഴുവന്‍ വിശ്രാന്തിയിലെത്തിക്കു കയാണ് ഇവയിലൂടെ ചെയ്യുന്നത്. ചിന്മുദ്ര, ചിന്മയ മുദ്ര, ആദിമുദ്ര, ഭൈരവി മുദ്ര എന്നീ നാലുമുദ്രകളോടൊപ്പമാണ് ഇവ അനുഷ്ഠിക്കേണ്ടത്. ശ്വാസം സാവധാനം അകത്തേയ്‌ക്കെടുത്തു താഴ്ന്ന സ്ഥായിയില്‍ അ-കാരം ഉച്ചരിച്ചു ശ്വാസം പുറത്തേ ക്കു വിടാം. കുറഞ്ഞത് അഞ്ചു തവണ ആവര്‍ത്തിച്ച ശേ ഷം അ- ശബ്ദത്തിനു പകരം ഉ-ശബ്ദവും തുടര്‍ന്ന് മ്-ശബ്ദവും ഉച്ചരിക്കാം. ഒടുവില്‍ ഓംകാരം ഉച്ചരിച്ചു നിശബ്ദതയിലേക്കു നീങ്ങാം. ക്രിയകളും ചെയ്യാം ജലനേത്രി, സൂത്രനേതി, വമനധൗതി എന്നീ ക്രിയകളാണ് പ്രമേഹരോഗി ചെയ്യേണ്ടത്. ഏതാനും ആഴ്ചകള്‍ ഇത് ആവര്‍ത്തിക്കുമ്പോള്‍ തന്നെ പ്രമേഹരോഗിക്ക് ഷുഗര്‍ നിലയില്‍ നല്ല വ്യത്യാസം മനസിലാക്കാനാകും. വിദഗ്ധനായ ഒരു യോഗാചാര്യന്റെ നിര്‍ദ്ദേശത്തോടെ മാത്രമേ യോഗചികിത്സയ്‌ക്കൊരുങ്ങാവൂ. ജലനേതി ഇളം ചൂടുള്ള ഉപ്പുവെള്ളം മൂക്കിലെ ഒരു ദ്വാരത്തിലൂടെ ഒഴിച്ചു മറുമൂക്കിലൂടെ പുറത്തുകളയുന്ന രീതിയാണു ജലനേതി. ഇതു മറുമൂക്കിലൂടെയും ആവര്‍ത്തിക്കണം. നേരിയ ചൂടുള്ള ഉപ്പുവെള്ളം വയര്‍ നിറയെ കുടിച്ചിട്ടു മുന്നോട്ടു കുനിഞ്ഞു വായില്‍ വിരലിട്ടു മുഴുവന്‍ ഛര്‍ദ്ദിച്ചു കളയുന്നതാണു വമനധൗതി. ഈ ക്രിയകള്‍ ആഴ്ചയില്‍ രണ്ടു തവണ വീതം ചെയ്താല്‍ മതിയാകും. രക്തത്തിലെ പഞ്ചസാര വളരെ കുറയാന്‍ ഇതു സഹായിക്കും.







10 Yoga Poses for Defeating Diabetes


#1: Downward Facing Dog.

#2: Big Toe Pose.

#3: Triangle Pose.

#4: Western Intense Pose.

#5: Hero Posture.

#6: Half Lord of the Fishes.

#7: Marichyasana A.

#8: Marichyasana C.

#9: Fish Pose.

#10: Corpse Pose


No comments:

Post a Comment