Wednesday 12 December 2012

മണ്ണില്‍ കളിക്കുന്നത് കുട്ടികളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു


തൊട്ടതിനും പിടിച്ചതിനും ഒക്കെ.....ചെറിയ അസുഖങ്ങള്‍ വരുന്പോഴേ മരുന്നിനു ഓടുന്നവരോട് ഈ വാക്കുകള്‍ കേള്‍ക്കുക
എങ്ങനെയാണ് നമ്മുടെ ശരീരം പ്രധിരോധ ശേഷി നേടുന്നത് എ ന്ന് ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും അറിയാം
എന്നാലും നമ്മുടെ അമ്മമാര്‍ പലപ്പോഴും പറയുന്നതാ.."ഞാന്‍ അവനെ എത്ര മാത്രം സൂക്ഷിക്കുന്നത ...എന്നിട്ടും അവനു അസുഖം വന്നു...അപ്പുറത്തെ കുട്ടിയെ കണ്ടില്ലേ ഇപ്പോഴും വീടിനു പുറത്താണ്...മഴിയിലും മണ്ണിലും
 ഒക്കെ ആയി..അവനു ഒരു കുഴപ്പവുമില്ല ." എന്തുകൊണ്ട് ?പ്രകൃതിയോടു അലിഞ്ഞു ചെരുന്തോരും ശരീരം സ്വയം പ്രധിരോധ ശേഷി കൈവരിക്കുന്നു....പേപ്പട്ടി വിഷത്തിനെതിരെ ,,പേപ്പട്ടി വിഷം തന്നെയാണ് കുരണ അളവില്‍ കുത്തി വയ്കുനത്...അതിലൂടെ ശരീരത്തിനെ സ്വയം സന്ജമാക്കുകയാണ് ചെയ്യുന്നത് ...
ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും മണ്ണില്‍ കളിക്കുന്നത് കുട്ടികളുടെ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു

അമിതമായ വൃത്തി ബോധം കൂടുതല്‍ ബാക്ടീരിയകളെ കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തും. ബാക്ടീരിയ വിട്ടുനില്‍ക്കുന്നു എന്നത് ഗുണകരമായി തോന്നാമെങ്കിലും രോഗപ്രതിരോധ ശേഷിയെ ഇത് സാരമായി ബാധിക്കും.
ഇത് ആസ്തമയ്ക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകും. എല്ലാത്തരം ബാക്ടീരിയകളുടേയും സമ്പര്‍ക്കം കുട്ടികളെ ചെറുപ്പത്തില്‍ തന്നെ രോഗപ്രതിരോധ ശേഷിയുള്ളവരാക്കും.

ബുദ്ധിശക്തിക്കും ഗുണകരം

മണ്ണില്‍ കളിക്കാതിരിക്കാന്‍ കുട്ടികളെ വീഡിയോ ഗെയിം നല്‍കി കുട്ടികളെ യന്ത്രങ്ങളാക്കരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. അവരെ പുറത്ത് കളിക്കാന്‍ വിടുക. ചളിയിലും അഴുക്കിലുമാണ് കുട്ടികള്‍ കളിച്ചുവളരേണ്ടത്. ബാക്ടീരിയകളോട് എങ്ങനെ പ്രതികരിക്കണമെന്ന് തലച്ചോറിന് മനസ്സിലാവുക ഇത്തരം കളികളിലൂടെയാണ്.
കൂടാതെ മണ്ണിലുള്ള കളികള്‍ കുട്ടികളെ ശാന്തരും ക്ഷമാശീലമുള്ളവരുമാക്കും. മണ്ണിലുള്ള കളികള്‍ കുട്ടികളില്‍ കൂടുതല്‍ സന്തോഷവും ജീവിതത്തെ പോസറ്റീവായി കാണാനും പ്രേരിപ്പിക്കും.

പ്രകൃതിയുടെ സരംക്ഷണം

പ്രകൃതിയുമായി കുഞ്ഞുങ്ങള്‍ കൂടുതല്‍ അടുക്കുന്നതിനും ഇത്തരം കളികള്‍ സഹായിക്കും. പ്രകൃതി എന്താണെന്നും അതിന്റെ പ്രാധാന്യം എന്താണെന്നുമറിയാനും പുറത്തുള്ള കളികള്‍ സഹായിക്കും.
 —

No comments:

Post a Comment