Monday 10 December 2012

ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യ







ആയുര്‍വേദം അനുശാസിക്കുന്ന ദിനചര്യ



ആയുര്‍വേദ ശാസ്ത്രം അനുശാസിക്കുന്ന രീതിയില്‍ ദിനചര്യകള്‍ പിന്തുടരുന്നത് ആരോഗ്യപൂര്‍ണ്ണമായ ഒരു ജീവിതം നമുക്കേകും. ബ്രാഹ്മമുഹൂര്‍ത്തത്തില്‍ ഉറക്കമെഴുന്നേല്‍ക്കണം എന്നും തുടര്‍ന്ന് പ്രഭാതകൃത്യങ്ങള്‍ നിര്‍വ്വഹിക്കണമെന്നും ആയുര്‍വേദ ആചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്നു. ദന്ത ശുചീകരണത്തിനായി ആയുര്‍വേദ വിധി പ്രകാരം തയ്യാറാക്കിയ ദന്ത ചൂര്‍ണ്ണങ്ങളോ ആര്യവേപ്പിന്‍റെ കമ്പ് ചതച്ച
തോ മാവിലയോ ഉപയോഗിക്കാം.

ആരോഗ്യവും സൌന്ദര്യവുമുള്ള ചര്‍മ്മത്തിനായി എണ്ണയോ തൈലമോ തേച്ചുള്ള കുളി നിര്‍ബന്ധമാണ് . നല്ലെണ്ണ , ധന്വന്തരം തൈലം തുടങ്ങിയവ ശരീരത്തില്‍ നല്ല പോലെ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം ഇളം ചൂട് വെള്ളം ഉപയോഗിച്ച് കുളിക്കാം . മുടി കഴുകാനായി തണുത്ത വെള്ളം ഉപയോഗിക്കണം. ശരീരമാസകലം എണ്ണ തേയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ തല, ചെവി, കാലുകള്‍ എന്നിവയില്‍ എങ്കിലും എണ്ണ തേയ്ക്കണം എന്ന് നിഷ്കര്‍ഷിക്കുന്നു. സോപ്പിന് പകരം ചെറുപയറുപൊടി , കടലമാവ് എന്നിവ തേച്ച് കുളിക്കുന്നത് ചര്‍മ്മത്തിന് മൃദുത്വവും തിളക്കവും നല്‍കും.

പതിവായി ഇളനീര്‍ക്കുഴമ്പ് കണ്ണിലൊഴിക്കുന്നത് പല വിധത്തിലുള്ള നേത്രരോഗങ്ങളെ തടയും.

നാല് മണിക്കൂര്‍ ഇടവേളകളില്‍ മിതമായ അളവില്‍ മാത്രം ആഹാരം കഴിക്കുക.കാലാവസ്ഥയ്ക്ക് ഇണങ്ങുന്ന പദാര്‍ത്ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുവാനായി പ്രത്യേകം ശ്രദ്ധിക്കണം. എരിവ് , ഉപ്പ് , മധുരം എന്നിവ മിതമായ അളവില്‍ ഉപയോഗിക്കുക. അമിതമായി രാത്രി ഭക്ഷണം അരുത്.
 www.facebook.com/mechamcodens


No comments:

Post a Comment