Tuesday, 18 March 2014

ഓമനത്തിങ്കള്‍ക്കിടാവോ ...എന്നാ ഇരയിമ്മന്‍ തമ്പി യുടെ ഈ ഉറക്ക് പാട്ട് കേൾക്കാത്ത തലമുറ യാണ് ഇന്നത്തേത് ....അവര്ക്കായി ...ഇതാ 




ഓമനത്തിങ്കള്‍ക്കിടാവോ - നല്ല
    കോമളത്താമരപ്പൂവോ
    പൂവില്‍ നിറഞ്ഞ മധുവോ - പരി-
    പൂര്‍‍ണ്ണേന്ദു തന്റെ നിലാവോ
    പുത്തന്‍ പവിഴക്കൊടിയോ - ചെറു-
    തത്തകള്‍ കൊഞ്ചും മൊഴിയോ
    ചാഞ്ചാടിയാടും മയിലോ - മൃദു-
    പഞ്ചമം പാടും കുയിലോ
    തുള്ളുമിളമാന്‍ കിടാവോ - ശോഭ
    കൊള്ളുന്നൊരന്നക്കൊടിയോ
    ഈശ്വരന്‍ തന്ന നിധിയോ - പര-
    മേശ്വരിയേന്തും കിളിയോ
    പാരിജാതത്തിന്‍ തളിരോ - എന്റെ
    ഭാഗ്യദ്രുമത്തിന്‍ ഫലമോ
    വാത്സല്യരത്നത്തെ വയ്പാന്‍ - മമ
    വാച്ചൊരു കാഞ്ചനച്ചെപ്പോ
    ദൃഷ്ടിയ്ക്കു വച്ചോരമൃതോ - കൂരി-
    രുട്ടത്തു വെച്ച വിളക്കോ
    കീര്‍ത്തിലതയ്ക്കുള്ള വിത്തോ - എന്നും
    കേടുവരാതുള്ള മുത്തോ
    ആര്‍ത്തിതിമിരം കളവാന്‍ - ഉള്ള
    മാര്‍ത്താണ്ഡദേവപ്രഭയോ
    സൂക്തിയില്‍ കണ്ട പൊരുളോ - അതി-
    സൂക്ഷ്മമാം വീണാരവമോ
    വമ്പിച്ച സന്തോഷവല്ലി - തന്റെ
    കൊമ്പതില്‍ പൂത്ത പൂവല്ലി
    പിച്ചകത്തിന്‍ മലര്‍ച്ചെണ്ടോ - നാവി-
    ന്നിച്ഛ നല്‍കും നല്‍ക്കല്‍ക്കണ്ടോ
    കസ്തൂരി തന്റെ മണമോ - നല്ല
    സത്തുക്കള്‍ക്കുള്ള ഗുണമോ
    പൂമണമേറ്റൊരു കാറ്റോ - ഏറ്റം
    പൊന്നില്‍ക്കലര്‍ന്നോരു മാറ്റോ
    കാച്ചിക്കുറുക്കിയ പാലോ - നല്ല
    ഗന്ധമെഴും പനിനീരോ
    നന്മ വിളയും നിലമോ - ബഹു-
    ധര്‍മ്മങ്ങള്‍ വാഴും ഗൃഹമോ
    ദാഹം കളയും ജലമോ - മാര്‍ഗ്ഗ-
    ഖേദം കളയും തണലോ
    വാടാത്ത മല്ലികപ്പൂവോ - ഞാനും
    തേടിവെച്ചുള്ള ധനമോ
    കണ്ണിന്നു നല്ല കണിയോ - മമ
    കൈവന്ന ചിന്താമണിയോ
    ലാവണ്യപുണ്യനദിയോ - ഉണ്ണി-
    ക്കാര്‍വര്‍ണ്ണന്‍ തന്റെ കണിയോ
    ലക്ഷ്മീഭഗവതി തന്റെ - തിരു-
    നെറ്റിമേലിട്ട കുറിയോ
    എന്നൂണ്ണിക്കൃഷ്ണന്‍ ജനിച്ചോ - പാരി-
    ലിങ്ങനെ വേഷം ധരിച്ചോ
    പദ്മനാഭന്‍ തന്‍ കൃപയോ - ഇനി
    ഭാഗ്യം വരുന്ന വഴിയോ

Sunday, 16 March 2014

പക്ഷികൾ


നമ്മുടെ നഗര വത്കരണം നാട്ടിലെ സുപരിചിതമായിരുന്ന പല പക്ഷികളെയും നഷ്ടപ്പെടുത്തിയിരിക്കുന്നു .....അവയില ചിലതിനെ നിങ്ങള്ക്കായി പരിചയപ്പെടുത്തുന്നു




ഓലഞ്ഞാലി / Rufous Treepie




കാക്കയുടെ വർഗ്ഗത്തിൽപ്പെട്ട ഒരു പക്ഷിയാണ് ഓലേഞ്ഞാലി (English: Rufous Treepie or Indian Treepie). ഈ പക്ഷിയെ ഇന്ത്യയിലൊട്ടാകെയും ബർമ്മയിലും ലാവോസിലും തായ്‌ലാന്റിലും കണ്ടുവരാറുണ്ട്. കേരളത്തിൽ പലയിടങ്ങളിലും ഓലേഞ്ഞാലി, ഓലമുറിയൻ, പുകബ്ലായി, പൂക്കുറുഞ്ഞിപ്പക്ഷി, കുട്യൂർളിപ്പക്ഷി, കോയക്കുറുഞ്ഞി, കാറാൻ എന്നിങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നു.

ഏകദേശം 18 ഇഞ്ചോളം വരും ഈ പക്ഷിയുടെ വലിപ്പം. ഇതിൽ വാലിനു മാത്രം ഏതാണ്ട്‌ 12 ഇഞ്ചോളം നീളം കാണും. മുകൾ ഭാഗത്തുള്ള രണ്ടു തൂവലുകൾക്കു മാത്രമേ ഇത്രയും നീളമുള്ളു. മറ്റു തൂവലുകൾ ക്രമേണ നീളം കുറഞ്ഞു വരുന്നു. ഇതിനാൽ ഇവ വാലു വിടർത്തുമ്പോൾ വാലിന് ഒരു ത്രികോണാകൃതിയാണുള്ളത്. തലയും കഴുത്തും മാറിടവും കറുപ്പു നിറം. ശേഷം ദേഹം ഭൂരിഭാഗവും മങ്ങിയ തവിട്ടു നിറം. ചിറകിനരികിൽ ഒരു കറുത്ത പട്ടയും അതിനു മുകളിലായി ഒരു വെള്ള പട്ടയും കാണാം. നീണ്ട വാലിൻറെ തുമ്പും അടിഭാഗവും കറുപ്പ്, മുകൾഭാഗം വെള്ള.
ഓലേഞ്ഞാലി കാക്കയെപ്പോലെ തന്നെ എന്തും ഭക്ഷിക്കും. പുഴുക്കൾ, ചെറുപാറ്റകൾ, പക്ഷിക്കുഞ്ഞുങ്ങൾ, പക്ഷികളുടെ മുട്ടകൾ തുടങ്ങിയവയാണ് പ്രധാന ഭക്ഷണം. ആഹാരസമ്പാദനം പ്രധാനമായും മരക്കൊമ്പുകളിലും ഇലകൾക്കിടയിലും നിന്നാണ്. സാധാരണ ഇണകളായാണ് ഇര തേടുക. ഓലകൾക്കിടയിലെ പുഴുക്കളെ പിടി കൂടുവാൻ കൊക്കു കൊണ്ട് ഓലയിൽ പിടിച്ച് ആടി ഇറങ്ങുന്നതു കാണാം. മറ്റു ചെറുപക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളും ഇവ ഭക്ഷിക്കാറുണ്ട്. ‘പൂക്രീൻ.. പൂക്രീൻ’ എന്നതാണ് പ്രധാന ശബ്ദമെങ്കിലും മറ്റു പലതരം ശബ്ദങ്ങളും ഓലേഞ്ഞാലി പുറപ്പെടുവിക്കാറുണ്ട്. മഴക്കാലത്തിനു മുൻപാണ് പ്രജനനകാലം. കുഞ്ഞുങ്ങളുടെ വാലിലെ കറുത്ത തൂവലുകളുടെ തുമ്പുകളിൽ വെളുത്ത പൊട്ടുകൾ കാണും.
എല്ലാ ദിവസവും കുളിക്കാറില്ലെങ്കിലും വെള്ളം കണ്ടാൽ കുളിക്കാൻ യാതൊരു മടിയുമില്ലാത്ത പക്ഷിയാണ് ഓലേഞ്ഞാലി. വെള്ളം കണ്ടാൽ അവിടെയിറങ്ങി തലയും ചിറകും ഉപയോഗിച്ച് പിടഞ്ഞു കുളിക്കുകയാണ് ഇവയുടെ പതിവ്. മഴക്കാലത്ത് മഴ നനഞ്ഞ് കുളിക്കുകയാണ് ചെയ്യുക

The Rufous Treepie (Dendrocitta vagabunda) is a treepie, native to the Indian Subcontinent and adjoining parts of Southeast Asia. It is a member of the Corvidae (crow) family. It is long tailed and has loud musical calls making it very conspicuous. It is found commonly in open scrub, agricultural areas, forests as well as urban gardens. Like other corvids it is very adaptable, omnivorous and opportunistic in feeding.

Tuesday, 11 March 2014

പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു



പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി
വിണ്ണിലും മണ്ണിലും പൂവിലും പുല്ലിലും
വർണ്ണച്ചിറകുമായ് പാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു 
പൂമ്പാറ്റയായിന്നു മാറി

നീരദശ്യാമള നീലനഭസ്സൊരു
ചാരുസരോവരമായി
ചന്ദ്രനും സൂര്യനും താരാഗണങ്ങളും
ഇന്ദീവരങ്ങളായ് മാറി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

ജീവന്റെ ജീവനിൽനിന്നുമൊരജ്ഞാത
ജീമൂതനിർജ്ജരി പോലെ
ചിന്തിയ കൗമാര സങ്കൽപ്പധാരയിൽ
എന്നെ മറന്നു ഞാൻ പാടി
പുലർകാല സുന്ദര സ്വപ്നത്തിൽ ഞാനൊരു
പൂമ്പാറ്റയായിന്നു മാറി

നാടൻ പാട്ടുകൾ

                                           കുട്ടനാടന്‍ പുഞ്ചയിലെ







കുട്ടനാടന്‍ പുഞ്ചയിലെ കൊച്ചുപെണ്ണേ കുയിലാളേ
കൊട്ടുവേണം കുഴല്‍ വേണം കുരവവേണം
വരവേക്കാനാളുവേണം കൊടി തോരണങ്ങള്‍ വേണം
വിജയ ശ്രീലാളിതരായ് വരുന്നു
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

കറുത്ത ചിറകുവെച്ചോരരയന്നക്കിളിപോലെ
കുതിച്ചു കുതിച്ചു പായും കുതിരപോലെ
തോല്‍വിയെന്തെന്നറിയാത്ത തലതാഴ്ത്താനറിയാത്ത
കാവാലം ചുണ്ടനിതാ ജയിച്ചുവന്നേ
പമ്പയിലെ പൊന്നോളങ്ങള്‍ ഓടിവന്നു പുണരുന്നു
തങ്കവെയില്‍ നെറ്റിയിന്മേല്‍ പൊട്ടുകുത്തുന്നു
തെങ്ങോലകള്‍ പൊന്നോലകള്‍ മാടിമാടി വിളിക്കുന്നു
തെന്നല്‍ വന്നു വെഞ്ചാമരം വീശിത്തരുന്നു.
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ

ചമ്പക്കുളം പള്ളിക്കൊരു വള്ളംകളി പെരുനാള്
അമ്പലപ്പുഴയിലൊരു ചുറ്റുവിളക്ക്
കരിമാടിക്കുട്ടനിന്നു പനിനീര്‍ക്കാവടിയാട്ടം
കാവിലമ്മയ്ക്കിന്നു രാത്രി ഗരുഡന്‍തൂക്കം
ഓ തിത്തിതാരാ തിത്തിതെയ് തിത്തെയ്-
തക തെയ്തെയ്തോ....
               



                                                         ആലായാൽ തറ വേണം 



ആലായാൽ തറ വേണം അടുത്തോരമ്പലം വേണം
ആലിന്നു ചേർന്നൊരു കുളവും വേണം (ആലായാൽ)
കുളിപ്പാനായ് കുളം വേണം കുളത്തിൽ ചെന്താമര വേണം
കുളിച്ചു ചെന്നകം പൂകാൻ ചന്ദനം വേണം (കുളിപ്പാനായ്)
(ആലായാൽ)

പൂവായാൽ മണം വേണം പൂമാനായാൽ ഗുണം വേണം (2)
പൂമാനിനിമാർകളായാലടക്കം വേണം (പൂവായാൽ)
നാടായാൽ നൃപൻ വേണം അരികിൽ മന്ത്രിമാർ വേണം (2)
നാടിന്നു ഗുണമുള്ള പ്രജകൾ വേണം (നാടായാൽ)
(ആലായാൽ)

യുദ്ധത്തിങ്കൽ രാമൻ നല്ലൂ കുലത്തിങ്കൽ സീത നല്ലൂ (2)
ഊണുറക്കമുപേക്ഷിപ്പാ‍ൻ ലക്ഷ്‌മണൻ നല്ലൂ (യുദ്ധത്തിങ്കൽ)
പടയ്‌ക്കു ഭരതൻ നല്ലൂ പറവാൻ പൈങ്കിളി നല്ലൂ (2)
പറക്കുന്ന പക്ഷികളിൽ ഗരുഢൻ നല്ലൂ (യുദ്ധത്തിങ്കൽ)
(ആലായാൽ)

മങ്ങാട്ടച്ചനു ഞായം നല്ലൂ മംഗല്യത്തിനു സ്വർണ്ണേ നല്ലൂ (2)
മങ്ങാതിരിപ്പാൻ നിലവിളക്കു നല്ലൂ (മങ്ങാട്ടച്ചനു)
പാലിയത്തച്ചനുപാ‍യം നല്ലൂ പാലിൽ പഞ്ചസാര നല്ലൂ (2)
പാരാതിരിപ്പാൻ ചില പദവി നല്ലൂ (പാലിയത്തച്ചനു)
(ആലായാൽ)
 
പള്ളിവാള്‌ ഭദ്രവട്ടകം 

പള്ളിവാള്‌ ഭദ്രവട്ടകം കയ്യിലേന്തും തമ്പുരാട്ടി


നല്ലച്ഛന്‍ടെ തിരുമുമ്പില്‍ ചെന്നു കാളി കളിതുടങ്ങി
അങ്ങനങ്ങനെ.(2)[പള്ളിവാള്‌].
ഇനി ഞാനും മറന്നിടാം നല്ലച്ഛനും മറന്നിടും
മറന്നീടുക സ്ത്രീധനമുതലേ വേറേയുണ്ടേ,അങ്ങനങ്ങനെ.. (2)

ഞങ്ങളുടെ പടിഞ്ഞാറു നടയില്‍ വാളാറും കല്ലറയില്‍
ഏഴരവട്ടി വിത്തവീടെ കിടപ്പതുണ്ടെ, അങ്ങനങ്ങനെ..(2)
അതില്‍നിന്നും അരവട്ടിവിത്ത് അകത്തൊരു സ്ത്രീധനമായ്
തരികവേണം വടക്കുംകൊല്ലം വാഴും നല്ല പൊന്നച്ഛനേ,
അങ്ങനങ്ങനെ..(2)[പള്ളിവാള്‌]

നെല്ലൊന്നും വിത്തൊന്നുമല്ല എന്നുടെ പൊന്‍മകളേ
ആ വിത്ത് അസുരവിത്ത്‌ എന്നാണ്‌ അതിന്‍ടെ പേര്,
അങ്ങനങ്ങനെ..(2) [പള്ളിവാള്‌]

കണ്ണുകൊണ്‍ട് നോക്കി നീയ് വിത്തെന്നു പറഞ്ഞാലോ-
കണ്ണിന്‍ടെ കൃഷ്ണമണിപൊട്ടി തെറിച്ചു പോകുമ്,അങ്ങനെ
നാവുകൊണ്ട് ചൊല്ലി നീയ് വിത്തെന്നു പറഞ്ഞാലോ-
നാവിന്‍ടെ കടപഴുത്ത് പറിഞ്ഞു പോകും,അങ്ങനെ
കൊണ്ടുവാ കൊണ്ടുവാ മോളെ കാളി മോളേ ശ്രീകുരുംബേ
ആ വിത്തൊന്നു മലനാട്ടില്‍ ചെന്നാല്‍ മാനുഷ്യര്‍ക്കെല്ലാം ആപത്തണെ..(3)
അങ്ങനങ്ങനെ…[പള്ളിവാള്‌](3



നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ





നിന്നെക്കാണാന്‍ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപെണ്ണെ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും... (2)

കാതിലാണേല്‍ തോടയില്ലാ കഴുത്തിലാണേല്‍ മാലയില്ലാ
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

ചെന്തെങ്ങാ നിറംഇല്ലേല്ലും ചെന്താമര കണ്ണില്ലേലും
മുട്ടിറങ്ങി മുടിയില്ലെലും മുല്ലമോട്ടിന്‍ പല്ലില്ലേലും ...

നിന്നെക്കാണാന്‍ എന്നെക്കാളും... (2)

കാതിലോരലലുക്കുമില്ല കഴുത്തിലാണേല്‍ മാലയില്ലാ
കൈയ്യിലാണേല്‍ വളയുമില്ല കാലിലാണേല്‍ കൊലുസുമില്ല..

നിന്നെക്കാണാന്‍. എന്നെക്കാളും(2)..

അങ്ങനെ തന്നെപ്പോലെ മനസ്സുണ്ടല്ലോ തളിരുപോലെ മിനുപ്പുണ്ടല്ലോ
എന്നിട്ടെന്തേ നിന്നെക്കെട്ടാന്‍ ഇന്നുവരെ വന്നില്ലാരും..
നിന്നെക്കാണാന്‍ ...(2)

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...

എന്നെക്കാണാന്‍ വരുന്നോരുക്ക് പോന്നുവേണം പണവും വേണം
പുരയാണെങ്കില്‍ മേഞ്ഞതല്ല പുരയിടവും ബോധിച്ചില്ല...
നിന്നെക്കാണാന്‍ ...(2)

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു എന്‍കഴിയും
നിന്നെക്കാണാന്‍ ...

അങ്ങനെ മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാന്‍ വന്നില്ലേലും
ആണൊരുത്തന്‍ ആശതോന്നി എന്നെക്കാണാന്‍ വരുമൊരിക്കല്‍
ഇല്ലേലെന്താ നല്ലപെണ്ണെ അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും അരിവാളോണ്ടു ഏന്‍കഴിയും
അരിവാളോണ്ടു ഏന്‍കഴിയും









ആടുപാമ്പേ ആടാടുപാമ്പേ

ആടുപാമ്പേ ആടാടുപാമ്പേ ആടാടു പാമ്പേ...
ആടുപാമ്പേ ആടാടുപാമ്പേ കാവിലിളം പാമ്പേ...

എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
എന്തു കണ്ടിട്ട് ഏതേതു കണ്ടിട്ട് ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
പാലും നൂറും കണ്ടിട്ടാടു, ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
പാക്കനാരുടെ മുല്ലത്തറയില്‍ വന്നാടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
നാലുകാലുപന്തലകത്തുനിന്ന് ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
പന്തലില് മഞ്ഞക്കളം കണ്ടിട്ടാടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
മഞ്ഞപ്പൊടി വാരിയെറിഞ്ഞാല്‍ ആടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
ചൊപ്പകച്ച കഴുത്തിലണിഞ്ഞാലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
പള്ളിവാള് കൈയിലെടുത്താലാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
പാക്കനാരുടെ വട്ടമുടി കണ്ടിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
ചേലൊത്തപത്തിവിരിച്ചിട്ടാടാടു പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ)

ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
ഏഴിലം പാല ചോട്ടില് വന്നിട്ടാടാടു പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
പാമ്പിന്റെ ആട്ടാതുകണ്ടാല് ഞങ്ങളുമാടും പാമ്പേ...
(ആടുപാമ്പേ ആടാടു പാമ്പേ

Sunday, 2 February 2014

ദശ പുഷ്പങ്ങൾ

ഔഷധമായി ഉപയോഗിക്കുന്ന പത്തു ‌കേരളീയ നാട്ടുചെടികളാണു ദശപുഷ്പങ്ങൾ എന്നറിയപ്പെടുന്നത്. പൂക്കളെന്നാണു അറിയപ്പെടുന്നതെങ്കിലും ഇവയുടെ ഇലകൾക്കാണു പ്രാധാന്യം. കേരളത്തിലെ തൊടികളിലെങ്ങും കാണുന്ന ഈ പത്തു‌ ചെടികൾക്കും നാട്ടുവൈദ്യത്തിലും, ആയുർവേദ ചികിത്സയിലും വളരെ പ്രാധാന്യമുണ്ടു്. അതുപോലെ ഇവയെല്ലാം മംഗളകാരികളായ ചെടികളാണെന്നാണു‌ വിശ്വാസം. ഹൈന്ദവ ദേവപൂജയ്ക്കും, സ്ത്രീകൾക്കു തലയിൽ ചൂടുവാനും ദശപുഷ്പങ്ങൾ ഉപയോഗിക്കുന്നു
                                                                                                      ഉഴിഞ്ഞ

ദശപുഷ്പങ്ങളിൽ ഒന്നാണ് ഉഴിഞ്ഞ. (ശാസ്‌ത്രനാമം:കാർഡിയോസ്‌ പെർമം ഹലികാകാബം - Cardiospermum helicacabum). സംസ്കൃതത്തിൽ ഈ സസ്യം ഇന്ദ്രവല്ലിയെന്നറിയപ്പെടുന്നു വള്ളി ഉഴിഞ്ഞ, പാലുരുവം, കറുത്തകുന്നി, ജ്യോതിഷ്‌മതി എന്നെല്ലാം പേരുകളുണ്ട് .മുടികൊഴിച്ചിൽ, നീര്‌, വാതം, പനി എന്നിവയ്ക്ക്‌ പ്രതിവിധിയായി ആയുർവേദത്തിൽ ഉപയോഗിക്കുന്നു. സുഖപ്രസവത്തിനും ഇത് ഉത്തമമാണ്
മുക്കുറ്റി

ഇന്തോ-മലേഷ്യൻ ജൈവമണ്ഡലത്തിൽ കാണപ്പെടുന്ന ഏകവർഷിയായ ചെറു സസ്യമാണ് മുക്കുറ്റി(Biophytum Candolleanum അഥവാ Biophytum Sensitivum). ആയുർവേദത്തിൽ ദശപുഷ്പങ്ങളിൽ പെടുന്ന സസ്യമാണിത്. ഓക്സാലിഡേസിയാ(Oxalidaceae)കുടുംബത്തിൽ പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയ നാമത്തിന്റെ കാര്യത്തിൽ ഇന്നും തർക്കം നിലനിൽക്കുന്നു കേരളത്തിലെ പാതയോരങ്ങളിലും പറമ്പുകളിലും തണലുള്ള പ്രദേശങ്ങളിൽ മുക്കുറ്റി കാണാവുന്നതാണ്. കവികളും സാഹിത്യകാരും മുക്കുറ്റിയെ കേരളീയ ഗ്രാമീണതയുടെ ബിംബമായി കണക്കാക്കാറുണ്ട്.സസ്യം പൂർണ്ണമായും ഔഷധനിർമ്മാണത്തിനുപയോഗിക്കുന്നുണ്ട്. രുചിയിൽ കയ്പുള്ള മുക്കുറ്റി ഉത്തേജഗുണമുള്ളതുമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ആയുർവേദപ്രകാരം ഉഷ്ണവർദ്ധകവും ശ്ലേഷ്മവർദ്ധകവുമായ ഈ സസ്യം ത്രിദോഷങ്ങളിൽ വാത, പിത്ത ദോഷങ്ങൾക്ക് ഫലപ്രദമാണ്. പനി, ഹെമറേജ്, ചുമ, അതിസാരം, മൂത്രാശയ സംബന്ധമായ രോഗങ്ങൾ തുടങ്ങി ഒട്ടനവധി രോഗങ്ങൾക്ക് ഔഷധമായുപയോഗിക്കുന്നു. കൂടാതെ മുക്കുറ്റിക്ക് അണുനാശനസ്വഭാ‍വവും(Antiseptic), രക്തപ്രവാഹം തടയാനുമുള്ള(Styptic) കഴിവുള്ളതിനാൽ അൾസറിനും, മുറിവുകൾക്കും മരുന്നായി ഉപയോഗിക്കുന്നു. മുക്കൂറ്റി ഒരു വിഷഹാരികൂടിയാണ്. കടന്നൽ,പഴുതാര തുടങ്ങിയവ കുത്തിയാൽ മുക്കൂറ്റി സമൂലം അരച്ച് പുറമേ പുരട്ടുകയും സേവിക്കയും ചെയ്യുന്നത് നല്ലതാണ്.മുറിവുണങ്ങാനും മുക്കുറ്റിയുടെ നീര് ഉത്തമമാണ്.വയറിളക്കത്തിന് മുക്കുറ്റിയുടെ ഇല അരച്ച് മോരിൽ കലക്കി കുടിക്കാം
   
പൂവാംകുറുന്തൽ

വെർണോനിയ സിനെറിയ (Vernonia cinerea) എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഒരു ഔഷധ സസ്യമാണ് പൂവാംകുറുന്തൽ അഥവാ പൂവാംകുരുന്നില. പുതിയ (ശാസ്ത്രീയനാമം: Cyanthillium cinereum) പൂവാംകുരുന്നില ഇംഗ്ലീഷിൽ അറിയപ്പെടുന്നത് Little ironweed, Purple feabane എന്നീ പേരുകളിലാണ്. ഹിന്ദി - സഹദേവി सहदेवी, മറാത്തി - സദോദി,തമിഴ് - പൂവാംകുരുന്തൽ பூவங்குருந்தல், തെലുങ്ക് - സഹദേവി, ശാസ്ത്രീയ നാമം : Cyanthillium cinereum കുടുംബം: Asteraceae (Sunflower family) അപരനാമം : Vernonia cinerea, Conyza cinerea, Senecioides cinerea മദ്ധ്യ അമേരിക്കന് സ്വദേശിയയ ഏകവർഷിയായ ചെറു സസ്യമാണ് പൂവാംകുരുന്നില. ഉരുണ്ടതും ശാഖോപശാഖകളുമായി വളരുന്ന ഇവ സാധാരണയായി അരമീറ്റർ വരെ ഉയരത്തിൽ വളരും. പടിഞ്ഞാറൻ ഓസ്റ്റ്രേലിയയാണ് ഇതിന്റെ സ്വദേശം എന്നും വ്യാഖ്യാനങ്ങളുണ്ട്..., സർവ്വവ്യാപിയായി വളരുന്ന ഇത് പലയിടങ്ങളിലും കാട്ടുചെടിപോലെ വന്യമായി പടർന്നു നിക്കാറുണ്ട്




കയ്യോന്നി

കേരളത്തിൽ ധാരാളമായി കാണപ്പെടുന്ന ഒരു ഔഷധസസ്യമാണ്‌ കയ്യോന്നി.(ശാസ്ത്രീയനാമം: Eclipta prostrata). ഈർപ്പമുള്ള സ്ഥലങ്ങളിൽ തഴച്ചു വളരുന്ന ഈ സസ്യം കാഴ്ചശക്തി വർദ്ധിപ്പിക്കാനനും ഉപകരിക്കും. വാതസംബന്ധമായ സർവ്വരോഗങ്ങൾക്കും അത്യുത്തമം. മുടി തഴച്ചുവളരാൻ എണ്ണ കാച്ചി ഉപയോഗിക്കാം. കാഴ്ച വർദ്ധന, കഫരോഗ ശമനത്തിന് ഫലപ്രദം. സംസ്കൃതത്തിൽ കേശ രാജ, കുന്തള വർദ്ധിനി എന്നീ പേരുകളിൽ അറിയപ്പെടുന്നു.ഈ ചെടി കഞ്ഞുണ്ണി എന്ന പേരിലും അറിയപ്പെടുന്നു




നിലപ്പന 

നിലപ്പന ഒരു ഔഷധ സസ്യമാണ്. (ശാസ്ത്രീയനാമം: Curculigo orchioides). പനയുടെ രൂപത്തിലുള്ള ഒരു ചെറിയ പുൽച്ചെടി ആണിത്. കറുത്ത മുസ്‌ലി എന്നും അറിയപ്പെടുന്നു. ഇതിന്റെ ഇലകൾ നീണ്ടു കൂർത്തിരിക്കും. ഇതിന്റെ കിഴങ്ങ് മണ്ണിനടിയിൽ വളർന്നു കൊണ്ടിരിക്കും. പൂക്കൾക്ക് മഞ്ഞ നിറമാണ്.കായ്‌ ക്യാപ്സ്യൂൾ പോലെയാണ്.അതിനകത്ത് കറുത്ത് തിളങ്ങുന്ന വിത്തുകൾ ഉണ്ട്. ഇലയുടെ അറ്റം മണ്ണിൽ തൊടുമ്പോൾ അവിടെ നിന്നും പുതിയ ചെടി മുളച്ചുവരുന്നു






                                                                   

                                                                                                         ചെറൂള

ഒരു ആയുർ‌വേദ ഔഷധസസ്യമാണ്‌ ചെറൂള. (ശാസ്ത്രീയ നാമം:Aerva Lanata.) ഏർവ ലനേറ്റ (ജസ്), ബലിപ്പൂവ് എന്നും പേരുണ്ട്. കുടുംബം അമരാന്തേസി. ശരീരത്തിലെ വിഷാംശങ്ങളെ പുറത്തു കളയുന്നതിനനും, വൃക്കരോഗങ്ങൾ തടയുന്നതിനും ഫലപ്രദം.[അവലംബം ആവശ്യമാണ്] രക്തസ്രാവം, കൃമിശല്യം, മൂത്രക്കല്ല്‌ എന്നിവയ്ക്ക്‌ ഉത്തമം. മൂത്രാശയ രോഗങ്ങൾക്ക്‌ മരുന്നായി ഉപയോഗിക്കുന്നു. ദശപുഷ്പങ്ങളിൽ ഒന്നാണിത്
                          


                                                                       


                                                                       തിരുതാളി




ഒരു ആയുർ‌വേദ ഔഷധച്ചെടിയാണ്‌ തിരുതാളി. സ്ത്രീകൾക്കുണ്ടാകുന്ന വന്ധ്യതയ്ക്കും, ഗർഭപാത്രസംബന്ധമായ അസുഖങ്ങൾക്കും അത്യുത്തമം. ഈ വള്ളിച്ചെടിയിൽ പിങ്ക്‌ നിറത്തിലുള്ള പൂക്കളാണുള്ളത്‌. വന്ധ്യത , പിത്തരോഗങ്ങൾ എന്നിവയ്ക്ക്‌ തിരുതാളി മരുന്നാണ്‌. ഇന്ത്യയിൽ മിക്ക സ്ഥലങ്ങളിലും കാണുന്നു. ചുട്ടിത്തിരുതാളി എന്നും ചിലഭാഗങ്ങളിൽ ഈ ചെടി അറിയപ്പെടുന്നു, ഇലയുടെ മദ്ധ്യഭാഗത്തുള്ള അടയാളമാണ് ഈ പേരിന് കാരണം. സംസ്കൃതത്തിൽ ലക്ഷ്‌മണ എന്നാണിതിന്റെ‌ പേര്‌


                                                                  മുയൽച്ചെവിയൻ

കേരളത്തിലുടനീളം കണ്ടുവരുന്ന ഒരു ഔഷധി വർഗ്ഗത്തിൽപ്പെട്ട ഔഷധസസ്യമാണ്‌ മുയൽചെവിയൻ. ഇത് ഒരു പാഴ്‌ചെടിയായി കാണപ്പെടുന്നു. മുയലിന്റെ ചെവിയോട് സാദൃശ്യമുള്ളതിനാലായിരിക്കും ഇതിന്‌ ഈ പേര്‌ ലഭിച്ചത്. ശശശ്രുതി എന്ന സംസ്കൃത നാമവും ഇതേ രീതിയിൽ ലഭിച്ചിട്ടുള്ളതാണെന്ന് കരുതുന്നു. തലവേദനക്കുള്ള പച്ചമരുന്നുകൂടിയാണിത്

                                 


                                                                             കറുക

നിലം പറ്റി വളരുന്ന ഒരു പുൽച്ചെടിയാണ്‌ കറുക. ഇത് Poaceae സസ്യകുടുംബത്തിൽ ഉള്ളതും; ഇതിന്റെ ശാസ്ത്രീയനാമം Cynodon dactylon (Linn.) Pers എന്നുമാണ്‌[1]. ഇത് ആയുർവ്വേദത്തിൽ ഔഷധമായും, ഹൈന്ദവാചാരങ്ങളിൽ പൂജകൾക്കായും ഉപയോഗിക്കുന്നു. നീലധ്രുവ, ധ്രുവ എന്നീ പേരുകളിൽ സംസ്കൃതത്തിലും Dhub grass, Bhama grass എന്നീ പേരുകളിൽ ഇംഗ്ലീഷിലും അറിയപ്പെടുന്നുകറുക നീല തണ്ടോട് കൂടിയ നീല കറുകയും, വെള്ള തണ്ടോട് കൂടിയ വെള്ള കറുകയായും കാണപ്പെടുന്നു. കഷായ മധുര രസങ്ങളാണ്‌ ഈ സസ്യത്തിനുള്ളത്. ഈ സസ്യത്തിന്‌ ഗുരു സ്നിഗ്ദ ഗുണങ്ങളും ശീതവീര്യവുമാണ്‌

         
                                                                                     

വിഷ്ണുക്രാന്തി

ഉഷ്ണമേഖലകളിൽ ജലനിരപ്പിൽ നിന്ന് 1600 മീറ്റർ വരെ ഉയരമുള്ള വെള്ളക്കെട്ടില്ലാത്ത പ്രദേശങ്ങളിൽ ആണ്ടോടാണ്ടു വളരുന്നു.ദീർഘവൃത്താകൃതിയിൽരോമാവൃതമായ ഇലകൾ, തണ്ടുകൾക്ക് 30 സെ. മി. അടുത്ത് നീളം, മെലിഞ്ഞ് നിലം പറ്റി വളരുന്ന തണ്ടുകളിൽ 1-2 സെ. മി. നീളമുള്ള രോമങ്ങളുണ്ട്. മേയ് മുതൽ ഡിസംബർ വരെ പുഷ്പിക്കുന്നു. പുഷ്പങ്ങൾക്ക് നീല നിറം, പഴ

ങ്ങൾ/കായ്കൾ പുറം തോടിനുള്ളിൽ നാല് അറകളിലായി കാണുന്നു. വേരുകൾക്ക് 15-30 സെ. മി. നീളം, പച്ചയോ വെള്ള കലർന്ന പച്ച നിറത്തിലോ കാണുന്നു —                                 

                         

                                                                           

                                            






Tuesday, 3 December 2013


Important information for all bikers...Must share

Hi friends

This is a freak incident that happened recently. 

A young man and his 4 yr old son went to a petrol bunk near Lal bagh (Bangalore) to fill in petrol for his bike. The boy was sitting on the pillion behind him.

The helper who fills petrol held the petrol gun upwards, and turned towards the meter to re-set the meter. As soon as the setting was done the petrol came out gushing out of the gun - due to some malfunction - (at least that's what they said) in full speed and splashed all over the 4 yr old boy and his father.

Petrol entered the eyes of the boy. Immediately the boy was taken into the cleaning area and was showered in a water jet. They washed his eyes with lot of water. But the boy could not see anything.

The young man took the child to the hospital and immediately the hospital authorities put him in ICU. The kid was then transferred to Vittala Netralaya and after 2 days of treatment he got some vision again. Now he is all right and is at home.

The doctors told that just because the water cleaning was done immediately, he has vision today otherwise the boy would have been blind by now. Petrol (along with impurities) can burn the tissues inside the eye.

Now why am I posting this? Please take some precautions next time you are at a petrol bunk.

1. If the engine was in running condition, this could have caused a major Fire. So Switch off the engine in bunks.

2. Drop small kids and the person sitting behind you outside the bunk and fill in petrol. Kids are more sensitive than grown ups.

3. Ask the petrol bunk helper boy to hold the gun down. Even if there is such an accident let the petrol flow down and not on your face.

4. Share this post to everyone and make them aware..

Sunday, 27 October 2013























വയലാര് രാമവര്മ്മ വിടപറ ഞ്ഞിട്ടു 38 വർഷങ്ങൾ 



സ്‌നേഹിക്കയില്ല ഞാന്‍
നോവുമാത്മാവിനെ
സ്‌നേഹിച്ചിടാത്തൊരു
തത്വശാസ്ത്രത്തെയും 


എന്ന് പാടിയ മലയാളിയുടെ പ്രിയ കവി താൻ രചിച്ച രണ്ടായിരത്തിൽ പരം സിനിമാ ഗാനങ്ങളിലൂടെ മാത്രം മലയാളിമാനസ്സുകളിൽ ജീവിക്കുന്നു .....എത്രകാലം മലയാള ഭാഷ ഈ ഭൂമിയില ഉണ്ടാകുമോ അത്രനാളും വയലാറും ജീവിക്കും ..മനുഷ്യനെയും പ്രകൃതിയെയും ഒന്നിച്ച് സ്നേഹത്തിന്റെ ഭാഷയും മലയാളിയെ പഠിപ്പിച്ച വയലാറിന് സ്മരണാഞ്ജലി .....
 രാഘവപറമ്പിലെ ചിതയണഞ്ഞിട്ടും രാഗസദസ്സില്‍ വയലാര്‍ ദീപ്തസ്മരണകളോടെ ഇന്നും നിത്യവസന്തമായി വിസ്മയമായി തുടരുന്നു. വയലാര്‍ രാമവര്‍മ്മ ജന്മേമികിയ ഗാനങ്ങള്‍ അനര്‍ഗ്ഗളം ഒഴുകിതലമുറകള്‍ പിന്നിട്ട് ആസ്വാദ്യകരമായി തുടരുമ്പോള്‍  അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ പുതിയകാലത്തിന്റെ തിരിച്ചറിവുകള്‍ കൂടിയാണ്. ബലികുടീരങ്ങളെ.., മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു, ഈശ്വരന്‍ ഹിന്ദുവല്ല, അദ്വൈതം ജനിച്ചനാട്ടില്‍, തങ്കതാഴികകുടമല്ല താരപഥത്തിലെ രഥമല്ല, കായാമ്പൂ കണ്ണില്‍ വിടരും....അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ സംഘടിതശക്തിക്ക് ധീരമായി വീര്യം പകര്‍ന്ന് അനാചാരങ്ങളേയും അന്ധവിശ്വാസങ്ങളേയും ചോദ്യം ചെയ്ത് തത്വചിന്താപരമായി കാലത്തോടൊപ്പം സഞ്ചരിച്ച കവി പ്രണയത്തിന്റെ ഭാവദീപ്തിയേയും രതിഭാവനകളേയും അതിമനോഹരമായി വരച്ചിട്ടുകൊണ്ടാണ് കാലത്തെ അതിജീവിച്ച് ഇന്നും മലയാളിയുടെ ഉള്ളില്‍ നിറഞ്ഞുനില്‍ക്കുന്നത്. മലയാള കാവ്യ നാടകചലച്ചിത്രലോകത്തിന് വയലാര്‍ നല്‍കിയ സംഭാവനകള്‍ നിസ്തുലമാണ്. ഇരുനൂറില്‍പരം ചിത്രങ്ങളിലൂടെ രണ്ടായിരത്തോളം പാട്ടുകള്‍ മലയാളസിനിമയ്ക്കു നല്‍കിയ വയലാര്‍ ഗാനങ്ങള്‍ എല്ലാം തന്നെ ഏറെ പ്രസക്തവും മലയാളിയുടെ ജീവിതത്തിന്റെ ഗതിമാറ്റിയവയുമായിരുന്നു. ഏറ്റവും പുതിയതലമുറയും വയലാര്‍ കവിതകളെ ഗാനങ്ങളെ ആവേശത്തോടെ സമീപിക്കുന്നു കൊണ്ടു നടക്കുന്നു. വയലാര്‍ ദേവരാജന്‍ യേശുദാസ് ടീം അനശ്വരമാക്കിയ മലയാളചലച്ചിത്രം ഗാനശാഖ ഇന്ന് അക്ഷരാര്‍ത്ഥത്തില്‍ ബഹളമയമായി തീരുമ്പോഴാണ് ഇന്നും പ്രസക്തമായ ഭൂതകാലത്തിന്റെ സംഗീതം നമ്മെ ആവേശം കൊള്ളിക്കുന്നത്. നാല്‍പത്തേഴു വര്‍ഷം മാത്രം ഈ നിത്യഹരിതയാം ഭൂമിയില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട വയലാറിന്റെ സര്‍ഗ്ഗ സംഭാവനകള്‍ മലയാളത്തിന്റെ എക്കാലത്തേയും ഓര്‍മ്മകള്‍ക്ക് കൂട്ടിരിക്കും. നാലുതവണ കേരള സംസ്ഥാന അവാര്‍ഡ് ഒരു തവണ നേഷനല്‍ അവാര്‍ഡ് (മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു) ചലച്ചിത്ര രംഗത്തെ സംഭാവനകള്‍ക്ക് നേടിയ വയലാറിന്റെ പേരിലുള്ള അവാര്‍ഡ് (വയലാര്‍ അവാര്‍ഡ്) ഇന്ത്യയിലെ ഏറ്റവും മികച്ച സാഹിത്യ സംഭാവനയ്ക്കുള്ള അംഗീകാരങ്ങളിലൊന്നാണ്. 


വയലാര്‍ രാമവര്‍മ്മയെന്ന കവിയെ ഗാനരചയിതാവിനെ ഏറ്റവും കൂടുതല്‍ അംഗീകരിച്ചത് ആ സര്‍ഗ്ഗവൈഭവത്തെ നെഞ്ചേറ്റിയ മലയാളി ആസ്വാദകരാണ്. അനര്‍ഹമായ അവാര്‍ഡുകളും അംഗീകാരങ്ങളും കൊണ്ടും പൊറുതി മുട്ടുന്ന പുതിയകാലത്താണ് സൃഷ്ടികളുടെ മാറ്റ് കൊണ്ടുമാത്രം ഇന്നും സജീവമായി നിറഞ്ഞുനില്‍ക്കുന്ന വയലാര്‍ വീണ്ടും വീണ്ടും പ്രസക്തനാവുന്നത്