Ayakta-the fabric of space '
അവ്യക്ത: ദ ഫാബ്രിക് ഓഫ് സ്പേസ്’......സി. രാധാകൃഷ്ണൻ ......
" അവ്യക്താദീനി ഭൂതാനി വ്യക്തമധ്യാനി ഭാരത
അവ്യക്ത നിധനാന്യേവ തത്ര കാ പരിദേവനാ "
എന്നതു ഗീതാശ്ലോകമാണ് ,സകല ചരാചരങ്ങളും അവ്യക്തതയിൽ നിന്നുണ്ടായി ഇടക്കാലത്തു മാത്രം വ്യക്തതയാർജിച്ച് മരണാനന്തരം അവ്യക്തം തന്നെ ആയിത്തീരുന്നു എന്നാണ് ശ്ലോകാർത്ഥം.......
ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന ഭൗതികശാസ്ത്ര തത്ത്വത്തിൽ നിന്ന് മാറി സ്പെയ്സ് അഥവാ ഇടം എന്ന സങ്കല്പത്തിലൂന്നിയാണ് സി. രാധാകൃഷ്ണൻ ...പ്രപഞ്ച രഹസ്യത്തെ സംബന്ധിച്ച് പുതുദർശനവുമായി എത്തുന്നത് ,മുകളിൽ പറഞ്ഞ ഗീത ശ്ലോകമാണ് ഇത്തരം ഒരു ചിന്തയിലേക്ക് അദ്ദേഹത്തെ നയിച്ചത് ,ഇതു സംബന്ധിച്ച് പ്രീ സ്പേസ് ടൈം ജേണലിന്റെ ഡിസംബർ ലക്കത്തിൽ രാധാകൃഷ്ണനും മകൻ കെ.ആർ. ഗോപാലും ചേർന്നെഴുതിയ ‘അവ്യക്ത: ദ ഫാബ്രിക് ഓഫ് സ്പേസ്’ എന്ന ലേഖനം ഇന്ന് ശാസ്ത്ര ലോകം വിശദമായി ഗൗരവമായി തന്നെ ചർച്ച ചെയ്യുന്നു
..ദ്രവ്യം അടിസ്ഥാനമാക്കി പ്രപഞ്ചത്തെ വ്യാഖ്യാനിക്കുന്ന ഭൗതികശാസ്ത്ര തത്ത്വത്തിൽ നിന്ന് മാറി സ്പെയ്സ് അഥവാ ഇടം എന്ന സങ്കല്പത്തിലൂന്നിയാണ് സി. രാധാകൃഷ്ണൻ .തന്റെ ദർശനം അവതരിപ്പിക്കുന്നത്. സ്ഥലം, കാലം, ദ്രവ്യം, ഊർജം തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിലവിലുള്ള സങ്കല്പങ്ങളെ ഇത് തിരുത്തുന്നു......
പ്രപഞ്ച സൃഷ്ടിയിലും അക്ഷരം അഥവാ അവ്യക്തം എന്ന സങ്കല്പമാണ് മുന്നോട്ടു വയ്ക്കുന്നത്. ഈ അവ്യക്തത്തിന്റെ പ്രത്യക്ഷമാണ് സ്ഥലം. സ്പേസിന്റെ വർത്തുളസ്പന്ദനമാണ് പദാർത്ഥ കണം. ചുഴികൾ വെള്ളത്തിൽ നീങ്ങുന്ന പോലെ പദാർത്ഥ കണങ്ങൾ അവ്യക്തത്തിലൂടെ സഞ്ചരിക്കുന്നു. സ്പന്ദനാവസ്ഥയിൽ നിന്ന് സ്വാസ്ഥ്യാവസ്ഥയെ പ്രാപിക്കാനുള്ള പദാർത്ഥ കണത്തിന്റെ തത്രപ്പാടാണ് എല്ലാ ബലങ്ങൾക്കും ആധാരം. ബലത്തിന്റെ തോതനുസരിച്ച് ഗുരുത്വാകർഷണം മുതൽ മേലോട്ട് ആണവശക്തി വരെ പിറവിയെടുക്കുന്നു. ഖന ദ്രവ ബാഷ്പ രൂപത്തിലുള്ള ദ്രവ്യത്തിന്റെ സ്പന്ദനമാണ് ലോകസൃഷ്ടിയുടെ കരുക്കൾ. ..ഒരു ജീവിതകാലത്തെ ഗവേഷണ ഫലമാണ് തന്റെ കണ്ടെത്തലെന്നും പ്രപഞ്ച രഹസ്യങ്ങളുമായി ബന്ധപ്പെട്ട സമസ്യകളുടെയും ചുരുളഴിക്കാൻ ഇതിനു കഴിയുമെന്നും രാധാകൃഷ്ണൻ പറയുന്നു